27.8 C
Kottayam
Saturday, June 1, 2024

കൊവിഡ് മരണം 5.30 ലക്ഷത്തിലേക്ക്; രോഗബാധിതര്‍ 1.12 കോടിയോടടുക്കുന്നു

Must read

വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അതിവേഗത്തില്‍ വര്‍ധിക്കുന്നു. ഇതുവരെ 5,29,113 പേരാണ് വൈറസ് ബാധയേത്തുടര്‍ന്ന് മരിച്ചത്. വൈറസ് ബാധിതരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. 1,11,90,680 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്.

അതേസമയം, രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ആശങ്കകള്‍ക്കിടയിലും പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. നിലവില്‍ 62,97,911 പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുള്ളത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്.

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകള്‍ ഇനി പറയും വിധമാണ്. അമേരിക്ക- 28,90,588, ബ്രസീല്‍- 15,43,341, റഷ്യ- 6,67,883, ഇന്ത്യ-6,49,889, സ്‌പെയിന്‍- 2,97,625, പെറു- 2,95,599, ചിലി- 2,88,089, ബ്രിട്ടന്‍- 2,84,276, മെക്‌സിക്കോ- 2,45,251 ഇറ്റലി- 241,184. മേല്‍പറഞ്ഞ രാജ്യങ്ങളില്‍ വൈറസ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടവര്‍ അമേരിക്ക- 1,32,101, ബ്രസീല്‍- 63,254, റഷ്യ- 9,859, ഇന്ത്യ-18,669, സ്‌പെയിന്‍- 28,385, പെറു- 10,226, ചിലി- 6,051, ബ്രിട്ടന്‍- 44,131, മെക്‌സിക്കോ- 29,843, ഇറ്റലി- 34,833.

ഇതിനു പുറമേ, മറ്റ് നാല് രാജ്യങ്ങളില്‍ കൂടി കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷം കടന്നു. ഇറാന്‍- 2,35,429, പാക്കിസ്ഥാന്‍- 2,21,896, തുര്‍ക്കി- 2,03,456, സൗദി അറേബ്യ- 2,01,801 എന്നിവയാണ് അവ. മേല്‍പറഞ്ഞ രാജ്യങ്ങള്‍ക്ക് പുറമേ ഒരു ലക്ഷത്തിനു മുകളില്‍ കോവിഡ് ബാധിതരുള്ള രാജ്യങ്ങള്‍ ആറാണ്. അവ ഇനിപറയും വിധമാണ് ജര്‍മനി, ഫ്രാന്‍സ്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, കാനഡ,കൊളംബിയ. ഖത്തറിലും കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week