EntertainmentKeralaNews
ഡബ്ല്യു.സി.സിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു; വിധു വിന്‍സെന്റ് ഡബ്ല്യു.സി.സിയില്‍ നിന്ന് രാജി വെച്ചു
കൊച്ചി: സംവിധായിക വിധു വിന്‍സെന്റ് വിമെന്‍ ഇന്‍ സിനിമാ കളക്ടീവില്‍ (ഡബ്ല്യുസിസി)നിന്ന് രാജിവച്ചു. വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാലാണ് ഡബ്ല്യുസിസിക്കൊപ്പമുള്ള യാത്ര അവസാനിപ്പിക്കുന്നതെന്നും മുന്നോട്ടുള്ള യാത്രയില്‍ ആത്മവിമര്‍ശനത്തിന്റെ കരുത്ത് ഡബ്ല്യുസിസിയ്ക്ക് ഉണ്ടാകട്ടെയെന്നും വിധു ഫേസ്ബുക്കില്‍ കുറിച്ചു.
ഡബ്ല്യൂസിസിയുടെ നിലപാടുകള്‍ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയില്‍ മാധ്യമ സുഹൃത്തുക്കള്‍ ഇത് ഒരു അറിയിപ്പായി കരുതണമെന്നും അവര്‍ വ്യക്തമാക്കി. കൊച്ചിയില്‍ യുവനടിക്കുനേരെയുണ്ടായ ആക്രമണ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ 2017ലാണ് ഡബ്ല്യൂസിസി രൂപീകരിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News