24.1 C
Kottayam
Friday, June 5, 2026
No menu items!

”കാര്യങ്ങൾ അറിയാതെ നൊമ്പരപ്പെടുത്താൻ ശ്രമിച്ചവരോടും പരിഭവം തെല്ലുമില്ല”, ഫേസ്ബുക്ക് കുറിപ്പുമായി ആശാ ശരത്

Must read

കൊച്ചി:നടിയും നർത്തകിയുമായ ആശാ ശരത്തുമായി ഒരു വിധത്തിലുള്ള ബിസിനസ് പാർട്‌ണർഷിപ്പുമില്ലെന്ന വാർത്താകുറിപ്പുമായി കോയമ്പത്തൂർ ആസ്ഥാനമായ സ്പൈസസ് പ്രൊഡ്യൂസർ കമ്പനി. തങ്ങളുടെ സ്ഥാപനങ്ങളുമായി ആശാ ശരത്തിനെ ബന്ധിപ്പിച്ച് തെറ്റായ ഓൺലൈൻ വാർത്തകൾ പ്രചരിപ്പിക്കുന്നതിനാലാണ് വാർത്താ കുറിപ്പ് പുറത്തിറക്കിയതെന്നും കമ്പനി വ്യക്തമാക്കി. ഇതുസംബന്ധിച്ച് തന്റെ ഫേസ്ബുക്ക് പേജിൽ ആശാ ശരത്തും വിവരം പങ്കുവച്ചിട്ടുണ്ട്.

”നന്ദി….
സ്നേഹിച്ചവർക്ക്
ഒപ്പം നിന്നവർക്ക്

പ്രിയപ്പെട്ടവരെ,
കഴിഞ്ഞ ദിവസം ചില സമൂഹ മാദ്ധ്യമങ്ങൾ വ്യാജ വാർത്തകൾ ചമച്ച് നടത്തിയ നുണപ്രചരണങ്ങളെ അതിജീവിച്ച് എനിക്കൊപ്പം നിന്ന പ്രിയപ്പെട്ടവർക്ക് ഹൃദയംകൊണ്ടെഴുതിയ നന്ദി രേഖപ്പെടുത്തുന്നു.
കാര്യങ്ങൾ അറിയാതെ നൊമ്പരപ്പെടുത്താൻ ശ്രമിച്ചവരോടും പരിഭവം തെല്ലുമില്ല ! ഒരു സ്ഥാപിത താല്പ്പര്യക്കാരെയും ഈ നാട് സംരക്ഷിച്ചിട്ടുമില്ല.

ഇനിയും കൂടെയുണ്ടാകണം.
സ്നേഹത്തോടെ..
ആശാ ശരത്ത്”

- Advertisement -

സ്പൈസസ് പ്രൊഡ്യൂസർ കമ്പനി പുറത്തിറക്കിയ കുറിപ്പ്-

- Advertisement -

ഞങ്ങളുടെ ഉടമസ്ഥതയിലുള്ള സ്പൈസസ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (SPC Ltd), ഫ്രീ യുവർ മൈൽഡ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, പ്രാണാ ഇൻസൈറ്റ് എന്നീ സ്ഥാപനങ്ങളുമായി സിനിമാ താരം ആശാ ശരത്തിനെ ബന്ധിപ്പിച്ച് തെറ്റായ ഓൺലൈൻ വാർത്തകൾ പ്രചരിപ്പിക്കുന്നതിനാൽ ഈ നോട്ടിസ് പ്രസിദ്ധീകരിക്കുന്നതാകുന്നു.

മേൽപ്പറഞ്ഞ സ്ഥാപനങ്ങൾ പൂർണമായും ഞങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ഉള്ളതാകുന്നു. സിനിമാ താരം ആശാ ശരത്ത് ടി സ‌്ഥാപനങ്ങളുടെ ഉടമസ്ഥയോ, ഷെയർഹോൾഡറോ, ഡയറക്‌ടർ ബോർഡ് അംഗമോ, പ്രമോട്ടറോ, പ്രചാരകയോ അല്ലാത്തതാണ്.

പ്രാണാ ഇൻസൈറ്റ് ആപ്പിന്റെ ഒരു പ്രോഗ്രാമിൽ നർത്തകിയും, സിനി ആർട്ടിസ്‌റ്റും എന്ന നിലയിൽ ആശാ ശരത്ത് അതിഥിയായി പങ്കെടുക്കുകയും ഞങ്ങൾ ആവശ്യപ്പെട്ട പ്രകാരം കൊവിഡ് കാലഘട്ടത്തിൽ കലാപഠനം സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് നൃത്തം, സംഗീതം, കഥകളി, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങി വിവിധയിനം കലകളുടെ ക്ലാസുകൾ ഷൂട്ട് ചെയ്‌ത് കല ഓൺലൈൻ ആയി അഭ്യസിക്കുന്നതിന് വേണ്ട ക്ലാസുകളുടെ കണ്ടന്റ് നൽകി എന്നതല്ലാതെ അവർക്ക് ഞങ്ങളുടെ സ്ഥാപനങ്ങളുമായി യാതൊരു പങ്കാളിത്തവും ഇല്ലാ എന്ന വിവരം അറിയിക്കുന്നു.

- Advertisement -

ഞങ്ങളുടെ മേൽ പറഞ്ഞ സ്‌ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന രീതിയിൽ അപകീർത്തികരമായ വ്യാജ വാർത്തകൾ പ്രചരിച്ചതിൽ അവർക്കുണ്ടായ മനോവിഷമത്തിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

Popular this week