വാഷിംഗ്ടണ്‍ ഡിസി: ആഗോളവ്യാപകമായി കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക് അടുക്കുന്നു. നിലവില്‍ 99,03,986 പേര്‍ക്കാണ് ലോകാത്താകെ കൊവിഡ് ബാധിച്ചിട്ടുള്ളത്. ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചു ലക്ഷത്തിലേക്ക് അടുക്കുന്നുവെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. ഇതുവരെ 4,96,845 പേരാണ് കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്. 53,57,233 പേര്‍ക്കാണ് ഇതുവരെ കൊവിഡില്‍ നിന്ന് രോഗമുക്തി നേടാനായത്.
കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകള്‍ ഇനി പറയും വിധമാണ്: അമേരിക്ക- 25,52,956, ബ്രസീല്‍- 12,80,054, റഷ്യ- 6,20,794, ഇന്ത്യ- 5,09,446, ബ്രിട്ടന്‍- 3,09,360, സ്‌പെയിന്‍- 2,94,985, പെറു- 2,72,364, ചിലി- 2,63,360, ഇറ്റലി- 2,39,961, ഇറാന്‍- 2,17,724. മെക്‌സിക്കോയിലും കൊവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. 2,08,392 പേര്‍ക്കാണ് ഇവിടെ കൊവിഡ് ബാധിച്ചിട്ടുള്ളത്.
മേല്‍പറഞ്ഞ രാജ്യങ്ങള്‍ക്ക് പുറമേ ഒരു ലക്ഷത്തിനു മുകളില്‍ കോവിഡ് ബാധിതരുള്ള രാജ്യങ്ങള്‍ എട്ടാണ്. അവ ഇനിപറയും വിധമാണ്: പാക്കിസ്ഥാന്‍, തുര്‍ക്കി, ജര്‍മനി, സൗദി അറേബ്യ, ഫ്രാന്‍സ്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, കാനഡ.
കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് രാജ്യങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കണക്കുകള്‍ ചുവടെ: അമേരിക്ക- 1,27,640, ബ്രസീല്‍- 56,109, റഷ്യ- 8,781, ഇന്ത്യ- 15,689, ബ്രിട്ടന്‍- 43,414, സ്‌പെയിന്‍- 28,338, പെറു- 8,939 , ചിലി- 5,068, ഇറ്റലി- 34,708, ഇറാന്‍- 10,239.