തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കൊവിഡ് 19 സ്ഥീരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 111 പേര് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച 157 വിദേശത്തു നിന്ന് വന്നവരും 38 മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. സമ്പര്‍ക്കത്തിലൂടെ 68 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ തന്നെ ഉറവിടം അറിയാത്തത് 15 പേരുണ്ട്. ഇത് വലിയ ആശങ്കയ്ക്ക് വഴിവെക്കുന്നുണ്ട്.
ഇന്ന് ഫലം പോസറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക് മലപ്പുറം 63 തിരുവനന്തപുരം 54, പാലക്കാട് 29, എറണാകുളം 21, കണ്ണൂര്‍ 19, ആലപ്പുഴ 18, കോഴിക്കോട് 15, കാസര്‍ഗോഡ് 13, പത്തനംതിട്ട 12, കൊല്ലം 11, തൃശൂര്‍ 10, കോട്ടയം 3 , വയനാട് 3, ഇടുക്കി 1 എന്നിങ്ങനെയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News