<p>ചെന്നൈ: തമിഴ്നാട്ടില്‍ ഒരു ദിവസം മാത്രം 50 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗികളുടെ എണ്ണം 124 ആയി ഉയര്‍ന്നു. ഡല്‍ഹിയിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 45 പേര്‍ക്കാണ് പുതിയതായി കൊവിഡ് 19 സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒരുദിവസം ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും ഇന്നാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ സംസ്ഥാനമാണ് തമിഴ്നാട്. നിസാമുദ്ദീനില്‍ നടന്ന ജമാഅത്ത് സമ്മേളനത്തില്‍ തമിഴ്നാട്ടില്‍ നിന്ന് 1500ലെറെ പേര്‍ പങ്കെടുത്തതായി സൂചനയുണ്ട്. /p>
<p> ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിക്കുന്നത് ഏറെ ആശങ്കക്കിടയാക്കുന്നുണ്ട്. ദില്ലിയില്‍ മാത്രം 441 പേര്‍ കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത ഏഴ് പേര്‍ മരിക്കുകയും ചെയ്തിരുന്നു. കേരളത്തില്‍നിന്ന് 45 പേര്‍ പങ്കെടുത്തതായാണ് വിവരം. സമ്മേളനത്തിനായി 2100ലേറെ വിദേശികളും ദില്ലി നിസാമുദ്ദിനീല്‍ യിരുന്നു.</p>
<p>സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഘാടകരുടെ നടപടി നിരുത്തരവാദിത്തപരമാണെന്ന് കെജ്രിവാള്‍ ആരോപിച്ചിരുന്നു. തമിഴ്നാട്ടില്‍ ജോലി ചെയ്യുന്ന മലയാളി ഡോക്ടര്‍ക്കും തിരുവനന്തപുരത്തെത്തിയ മറ്റൊരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.</p>