ഇന്ത്യയിലും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്,ഇന്നലെ സ്ഥിരീകരിച്ചത് 146 പേര്‍ക്ക്,രോഗബാധയില്‍ ഈ സംസ്ഥാനങ്ങള്‍ മുമ്പില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്.രാജ്യത്ത് 146 പേര്‍ക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1397 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമാണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധിതരെ കണ്ടെത്തിയത്. മഹാരാഷ്ട്രയില്‍ 72 പേര്‍ക്കും തമിഴ്നാട്ടില്‍ 50 പേര്‍ക്കും രോഗം സ്ഥിരീകരിച്ചപ്പോള്‍ തെലങ്കാനയില്‍ 15 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തമിഴ്‌നാട്ടില്‍ കൊവിഡ് 19 ബാധ സ്ഥിരീകരിച്ചവരില്‍ 45 പേരും നിസാമുദ്ദീനിലെ പ്രാര്‍ത്ഥനാ ചടങ്ങളില്‍ പങ്കെടുത്തവരാണ്. അഞ്ച് പേര്‍ ഈ 45 പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. കന്യാകുമാരി, ചെന്നൈ , തിരുനെല്‍വേലി ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ് എല്ലാവരും. തെലങ്കാനയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 15 പേരും നിസാമുദ്ദീനിലെ പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്തവരാണ്.

മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 302 ആയി ഉയര്‍ന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേരും മുംബൈയില്‍ നിന്നുള്ളവരാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചതും ഇന്നാണ്. ഇത്രയും അധികം കേസുകള്‍ ഒറ്റ ദിവസം ഒരു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും ഇന്ത്യയില്‍ ആദ്യമാണ്. അസമിലും ആദ്യ കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചത് 52 കാരനാണ്. ഇയാള്‍ സില്‍ച്ചര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലെന്നാണ് സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് നല്‍കുന്ന വിശദീകരണം

തമിഴ്‌നാട്ടില്‍ നിന്ന് നിസാമുദ്ദീനിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവരില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 71 ആയി. ഈറോഡിലും സേലത്തും ജാഗ്രതാ നിര്‍ദേശം നല്‍കി. സമ്മേളനത്തില്‍ 1500 പേര്‍ പങ്കെടുത്തതായി തമിഴ്‌നാട് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 1130 പേര്‍ തമിഴ് നാട്ടില്‍ തിരിച്ചെത്തി. 515 പേരെയെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടുള്ളൂ. മടങ്ങിയെത്തിവര്‍ സര്‍ക്കാരുമായി ബന്ധപ്പൊന്‍ തയാറാകണമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. തിരുനെല്‍വേലിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. മേലപാളയം മേഖല സീല്‍ ചെയ്തു. അവശ്യ സര്‍വീസുകള്‍ക്ക് അടക്കം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് മാത്രം ഇവിടെ നിന്ന് 22 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്ന് സമ്മേളനത്തിന് എത്തിയത് 1909 പേരാണ്. മുംബൈയിലും ഈ സമ്മേളനത്തില്‍ പങ്കെടുത്തയാള്‍ കൊവിഡ് ബാധിച്ച് മരിച്ചു. മാര്‍ച്ച് 23 ന് കസ്തൂര്‍ബാ ആശുപത്രിയില്‍ മരിച്ച 68 കാരനായ ഫിലിപ്പൈന്‍ സ്വദേശിയാണ് ഇത്. ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ രോഗലക്ഷണങ്ങള്‍ കണ്ട് ചികിത്സ തേടുകയായിരുന്നു.

കേരളത്തില്‍ തിരുവനന്തപുരത്ത് നിന്ന് നിസാമുദ്ദീന്‍ സമ്മേളനത്തിന് പോയ 17 പേരെയും കൊല്ലത്ത് നിന്ന് പോയ എട്ട് പേരെയും പൊലീസ് തിരിച്ചറിഞ്ഞു. തിരുവനന്തപുരത്തെ ഒരാളെ നിരീക്ഷണ കേന്ദ്രത്തില്‍ മാറ്റി. കൂടുതല്‍ പേരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. സ്‌പെഷ്യല്‍ ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. കൊല്ലം ജില്ലയിലെ എട്ട് പേരെ നിരീക്ഷണത്തിലാക്കി. ഓച്ചിറ, ചടയമംഗലം, മടത്തറ ഭാഗങ്ങളിലുള്ളവരാണ് ഇവര്‍.

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. 72 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. നിസാമുദ്ദീനില്‍ നടന്ന മത സമ്മേളനത്തില്‍ തെലങ്കാനയില്‍ നിന്ന് 1030 പേര്‍ പങ്കെടുത്തിരുന്നുവെന്നും കണ്ടെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News