തിരുവനന്തപുരം:സംസ്ഥാനത്ത് പ്രത്യേക കോവിഡ് പാക്കേജ് പ്രഖ്യാപിച്ചു . ഇരുപതിനായിരം കോടിയുടെ സാമ്പത്തിക പാക്കേജാണ് പ്രഖ്യാപിച്ചത്. കുടുംബശ്രീ വഴി 2000 കോടിയുടെ സഹായം ലഭ്യമാക്കും. രണ്ട് മസത്തെ സാമൂഹ്യ പെൻഷൻ ഒന്നിച്ച് നൽകും. സാമൂഹ്യ പെൻഷൻ ഇല്ലാത്തവർക്ക് 1000 രൂപാ വീതം നൽകും.
500 കോടിയുടെ ആരോഗ്യപാക്കേജും പ്രഖ്യാപിച്ചു. എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരു മാസത്തെ റേഷൻ സൗജന്യമായി നൽകാനും തീരുമാനമായി.
കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 28 ആയ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. പുതിയതായി കാസർഗോഡാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 25 ആയി. സംസ്ഥാനത്ത് വലിയ പ്രതിസന്ധി ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.