25.2 C
Kottayam
Tuesday, May 21, 2024

കൊവിഡിന്റെ പുതിയ ലക്ഷണങ്ങള്‍ ഇവയാണ്; പഠന റിപ്പോര്‍ട്ട്

Must read

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വളരെ ജാഗ്രതയോടെയാണ് നാം മുന്നോട്ട് പോകുന്നത്. മാസ്‌കും സാനിറ്റൈസറും ജീവിതത്തിന്റെ ഒരു പ്രധാന ഘടകം തന്നെയായി കഴിഞ്ഞു. എന്നാല്‍ ഇപ്പോഴിതാ കാല്‍പാദങ്ങളിലുണ്ടാകുന്ന നീരും നിറം മാറ്റവും കൊവിഡ് 19ന്റെ ലക്ഷണങ്ങളാകാമെന്ന് പുതിയ പഠനം പറയുന്നു.

വൈറസ് പിടിപെട്ട് ഒന്നു മുതല്‍ നാലു വരെ ആഴ്ചകള്‍ക്ക് ഇടയിലാണ് ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ചിലരില്‍ പാദത്തിന് നീരു വയ്ക്കുന്ന ചില്‍ബ്ലെയിന്‍ എന്ന അവസ്ഥയുണ്ടാകാം.

എന്നാല്‍ പല കേസുകളിലും പാദങ്ങള്‍ ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍വസ്ഥിതി കൈവരിക്കുമെന്ന് ഇന്റര്‍നാഷനല്‍ ലീഗ് ഓഫ് ഡെര്‍മറ്റോളജിക്കല്‍ സൊസൈറ്റീസും അമേരിക്കന്‍ അക്കാദമി ഓഫ് ഡെര്‍മറ്റോളജിയും ചേര്‍ന്ന് നടത്തിയ ഗവേഷണ പഠനം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ചില കേസുകളില്‍ 150 ദിവസത്തിലധികം നീര് നില നില്‍ക്കാന്‍ സാധ്യതയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week