23.6 C
Kottayam
Wednesday, November 27, 2024

അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

Must read

<p>ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കോവിഡ്-19 ബാധിച്ച് മലയാളി മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് (43 ആണ് മരിച്ചത്. ന്യൂയോര്‍ക്ക് സബ്‌വേ ജീവനക്കാരനായിരുന്നു. ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഇദ്ദേഹം കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. അതേസമയം അമേരിക്കയിലെ കൊവിഡ് വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുകയാണ്. മരിച്ചവരുടെ എണ്ണം 3800 ആയി. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ അമേരിക്ക ചൈനയെ പിന്നിട്ടു.</p>

<p>ചൊവ്വാഴ്ച ഏറ്റവുമൊടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അമേരിക്കയില്‍ 22 പേര്‍ മരിക്കുകയും 956 ആളുകള്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ അമേരിക്കയിലാണ്.ന്യുയോര്‍ക്ക് സംസ്ഥാനത്താണ് കോവിഡ് ഏറ്റവും വിനാശകാരിയാകുന്നത്. അമേരിക്കയിലെ ആകെ രോഗബാധിതരില്‍ 67,325 ആളുകളും ഇവിടെയാണ്. 1342 ആളുകള്‍ ന്യുയോര്‍ക്കില്‍ മരിച്ചുകഴിഞ്ഞു. 61,674 ആക്ടീവ് കേസുകളാണ് ഇവിടെയുള്ളത്.ന്യുയോര്‍ക്ക് കഴിഞ്ഞാല്‍ ന്യൂജേഴ്‌സിയിലാണ് രോഗികളുടെ എണ്ണം കൂടുതല്‍. 16,636 ആളുകള്‍ക്ക് ഇവിടെ രോഗബാധ സ്ഥിരീകരിച്ചു.</p>

<p>198 രോഗികളാണ് ന്യൂജേഴ്‌സിയില്‍ മരിച്ചത്. കലിഫോര്‍ണിയ, മിഷിഗണ്‍, മാസച്യുസെറ്റ്‌സ്, ഫ്‌ളോറിഡ, വാഷിംഗ്ടണ്‍, ഇല്ലിനോയിസ് എന്നീ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം അയ്യായിരത്തില്‍ കൂടുതലാണ്. കാലിഫോര്‍ണിയ, മിഷിഗണ്‍ എന്നിവിടങ്ങളില്‍ 200-ന് അടുത്തു രോഗികള്‍ മരിച്ചിട്ടുണ്ട്.1.65 ലക്ഷം ആളുകള്‍ക്കാണ് ഇതുവരെ അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 3512 ആളുകളുടെ അവസ്ഥ ഗുരുതരമാണ്. 5,544 രോഗികള്‍ കോവിഡില്‍നിന്നു മുക്തിനേടി.</p>

<p>1.56 ലക്ഷത്തിനു മേല്‍ ആളുകള്‍ ഇപ്പോഴും ചികിത്സയിലാണ്. 3163 ആളുകളുടെ ജീവന്‍ കോവിഡ് കവര്‍ന്നു. പത്തു ലക്ഷത്തില്‍ 498 പേര്‍ക്ക് അമേരിക്കയില്‍ കോവിഡ് ബാധിച്ചതായാണ് ശരാശരിക്കണക്ക്. ദശലക്ഷത്തില്‍ 10 പേര്‍ മരണത്തിനു കീഴടങ്ങുന്നു. ജനുവരി ഇരുപതിനാണ് അമേരിക്കയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

'മകളെ വിളിക്കാനും സംസാരിക്കാനും രാഹുൽ സമ്മതിക്കില്ല, ഫോൺ പൊട്ടിച്ചു കളഞ്ഞു', പന്തീരാങ്കാവ് യുവതിയുടെ അച്ഛൻ

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന പരാതിയിൽ വീണ്ടും കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി പറവൂർ സ്വദേശിയായ യുവതിയുടെ അച്ഛൻ. മകളെ ഫോണിൽ വിളിക്കാനും സംസാരിക്കാനും രാഹുൽ സമ്മതിച്ചില്ലെന്നും, ഫോൺ പോലും രാഹുൽ സ്വന്തം കയ്യിലാണ്...

പനി ബാധിച്ച് മരിച്ച പ്ലസ്ടു വിദ്യാർത്ഥിനി 5 മാസം ഗർഭിണി? ദുരൂഹത; കേസെടുത്തു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ പനി ബാധിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ ദുരൂഹത. മരണത്തിന് പിന്നാലെ നടത്തിയ പോസ്റ്റ്‍മോർട്ടത്തിൽ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായിരുന്നുവെന്ന് കണ്ടെത്തി. 17കാരിയായ പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നുവെന്നാണ് പോസ്റ്റ്‍മോർട്ടത്തിലെ കണ്ടെത്തൽ. പത്തനംതിട്ട...

ചാർജിനിട്ട ടോർച്ച് പൊട്ടിത്തെറിച്ചു, വീടിൻ്റെ കിടപ്പ് മുറിക്ക് തീ പിടിച്ചു, ലക്ഷങ്ങളുടെ നാശനഷ്ടം

മലപ്പുറം: എടപ്പാളിൽ ചാർജ് ചെയ്യാൻ വെച്ച ടോർച്ച് പൊട്ടിത്തെറിച്ച് വീടിൻ്റെ കിടപ്പ് മുറിക്ക് തീ പിടിച്ച് നാശനഷ്ടം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. നടക്കാവ് കാലടി റോഡിലെ വലിയ പീടിയേക്കൽ ഫാരിസിൻ്റെ വീട്ടില്‍...

പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി,എഡിജിപി റിപ്പോർട്ട് തേടി

കൊച്ചി: ശബരിമല പതിനെട്ടാം പടിയിൽ നിന്ന്  പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവത്തിൽ വിമര്‍ശനവുമായി ഹൈക്കോടതി. ഇത്തരം സംബവങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ്. എന്നാൽ, ഇത്തരം...

പാലക്കാട്ടെ 18 ബിജെപി കൗൺസിലർമാരെയും സ്വാഗതം ചെയ്ത് കോൺഗ്രസ്; നഗരസഭാ അധ്യക്ഷക്കും സ്വാഗതമെന്ന് വികെ ശ്രീകണ്ഠൻ

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് പിന്നാലെയുണ്ടായ പൊട്ടിത്തെറിയ്ക്കിടെ നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. ബിജെപി നേതൃത്വവുമായി പിണങ്ങി നിൽക്കുന്ന പാലക്കാട്ടെ ബിജെപിയുടെ 18 കൗണ്‍സിലര്‍മാരെയും കോണ്‍ഗ്രസിലേക്ക് സ്വാഗതം...

Popular this week