KeralaNews

കോവിഡ് ബാധിച്ച് ന്യൂയോര്‍ക്കിൽ ഒരു മലയാളി മരിച്ചു

ന്യൂയോര്‍ക്ക് : കോവിഡ് ബാധിച്ച് ന്യൂയോര്‍ക്കിൽ ഒരു മലയാളി മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി തെക്കേമല മാര്‍ത്തസ് വില്ലയില്‍ പി.ടി.മാത്യുവിന്റെയും അമ്മിണി മാത്യുവിന്റെയും മകന്‍ തോമസ് മാത്യു (റോയ്-63) ആണ് ന്യൂയോര്‍ക്ക് റോക്ക്‌ലാന്‍ഡിലെ വെസ്റ്റ് ഹാവര്‍സ്റ്റേയില്‍ മരിച്ചത്. ന്യൂയോര്‍ക് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചർച്ച്‌ ഓഫ് ഇന്ത്യ അംഗമാണ് തോമസ് മാത്യു.

ഭാര്യ: പരേതയായ നിത തോമസ്. മക്കള്‍: സ്റ്റീവന്‍ റോയ് തോമസ്, ജോഷ്വ തോമസ്, റേച്ചല്‍ വര്‍ഗീസ് (ആനി), അന്നമ്മ മോഹന്‍ (ശാന്ത), സാമുവേല്‍ മാത്യു (റെനി) എന്നിവര്‍ സഹോദരങ്ങളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker