ഒമാനില്‍ മലയാളിക്ക് കോവിഡ്-19 സ്ഥീരീകരിച്ചു

മസ്‌കത്ത്: ഒമാനില്‍ മലയാളിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സലാലയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അവധി കഴിഞ്ഞ് മാര്‍ച്ച് പതിമൂന്നിനുള്ള വിമാനത്തിലാണ് ഇദ്ദേഹം ഒമാനില്‍ തിരികെ എത്തിയത്.

16ന് പനിയും ചുമയും അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയില്‍ ചികിത്സ നല്‍കി പരിശോധനാ സാമ്പിളുകള്‍ എടുത്തിരുന്നു. ഇന്നലെയാണ് രോഗ വിവരം സ്ഥിരീകരിച്ചത്.

തുടര്‍ന്ന് ഇദ്ദേഹത്തെ ആരോഗ്യ വകുപ്പ് അധികൃതര്‍ ആശുപത്രിയിലേക്ക് മാറ്റി. മലയാളിയുടേതടക്കം ഒമ്പത് കേസുകളാണ് വ്യാഴാഴ്ച രാത്രി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്.

ഇതോടെ ഒമാനില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 48 ആയി ഉയര്‍ന്നു. ഇതു വരെ 13 പേരാണ് രോഗ വിമുക്തി നേടിയിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News