മൃഗങ്ങളില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തുന്നത് അപൂര്‍വ്വമാണ്.പ്രത്യേകിച്ചും വളര്‍ത്തു മൃഗങ്ങളില്‍.മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ടാണ് രോഗ ബാധ പടരുന്നതെന്നാണ് ഇതുവരെയുളള്ള പഠനങ്ങള്‍ തെളിയിച്ചിരുന്നതും
എന്നാല്‍ ബെല്‍ജിയത്തില്‍ പൂച്ചയിലും കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി എക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.നേരത്തെ 17നായ്ക്കളെയും എട്ടു പൂച്ചകളെയും ഹോങ്കോംഗില്‍ സ്‌ക്രീനിംഗിന് വിധേയമാക്കിയിരുന്നു.ഇവയില്‍ രണ്ടു നായ്ക്കള്‍ കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ബെല്‍ജിയം ലീജിലെ വെറ്ററിനറി മെഡിസിന്‍ ഫാക്കല്‍റ്റിയിലെ ഗവേഷകരാണ് പുതിയ പഠനങ്ങള്‍ പുറത്തുവിട്ടതെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ഇതൊരറ്റപ്പെട്ട സംഭവമായി വേണെമെങ്കില്‍ വിശേഷിപ്പിയ്ക്കാമെന്നാണ് പഠനം നടത്തിയ ഡോ.ഇമ്മാനുവേല്‍ ആന്‍ഡ്രെ പറയുന്നത്.പൂച്ചയുമായി അടുത്തിടപഴകിയ രോഗബാധിതനില്‍ നിന്നും രോഗം പൂച്ചയിലേക്ക് പകരുകയായിരുന്നു.വൈറസുകള്‍ക്ക് വേണമെങ്കില്‍ മനുഷ്യ ശരീരത്തില്‍ നിന്ന് മൃഗങ്ങളിലേക്ക് വേണമെങ്കില്‍ പകരാം.പക്ഷെ മൃഗങ്ങള്‍ രോഗവാഹകരാവുമെന്ന് ഈ ഘട്ടത്തില്‍ കരുതാനാവില്ല.
എന്തായാലും മുന്‍കരുതലിന്റെ ഭാഗമായി മൃഗങ്ങളുമായി ഇടപഴകുന്നവര്‍ ഇടയ്ക്കിടെ കൈകള്‍ കഴുകുകയും വ്യക്തി ശുചിത്വം പാലിയ്ക്കുകയും വേണമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.