തിരുവനന്തപുരം: കോവിഡ്-19 വൈറസിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങള്‍ ഇനി തുറന്ന സ്ഥലത്ത് നടത്തും. ഇന്ന് പത്രസമ്മേളനം മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് സാന്‍ഡ്വിച്ച് ബ്ലോക്കിന്റെ പാര്‍ക്കിംഗ് ഏരിയയിലാണ് നടത്തിയത്. ചാനല്‍ മൈക്കുകള്‍ മേശപ്പുറത്ത് വയ്ക്കാതെ പുറത്ത് സജ്ജീകരിച്ചിരുന്ന സ്പീക്കറിനോട് ചേര്‍ന്ന് വയ്ക്കുന്ന തരത്തിലായിരുന്നു ഒരുക്കിയത്. പത്ര പ്രവര്‍ത്തകര്‍ക്കുള്ള ഇരിപ്പിടങ്ങള്‍ ഒരു മീറ്റര്‍ അകലത്തിലാണ് തയ്യാറാക്കിയിരുന്നത്. മിനിമം ഡിസ്റ്റന്‍സ് ഒക്കെ പാലിക്കുന്നുണ്ടല്ലോ അല്ലേ എന്ന ചോദ്യത്തോടെയാണ് മുഖ്യമന്ത്രി പത്രസമ്മേളനം ആരംഭിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News