കോവിഡ് ബാധിതര്‍ 2 ലക്ഷം,പ്രസ്താവനയുമായി ലോകാരോഗ്യ സംഘടന

ജനീവ : ലോകത്ത് രണ്ട് ലക്ഷത്തോളം പേര്‍ക്ക് കോവിഡ്-19 പിടിപെട്ട പശ്ചാത്തലത്തില്‍ പ്രസ്താവനയുമായി ഡബ്ല്യൂഎച്ച്ഒ ( ലോകാരോഗ്യ സംഘടന ). കോവിഡ്-19 മനുഷ്യരാശിയുടെ ശത്രു, ഡബ്ല്യൂഎച്ച്ഒ കൊറോണ വൈറസ് തങ്ങള്‍ക്ക് മുന്നില്‍ അഭൂതപൂര്‍വമായ ഭീഷണിയാണെന്നും, മനുഷ്യരാശിക്കെതിരായ ഒരു പൊതുശത്രുവിനെതിരെ ഒരുമിച്ച് പോരാടാനുള്ള അവസരമാണിതെന്നും ഡബ്ല്യൂഎച്ച്ഒ തലവന്‍ ടഡ്രോസ് അദാനം ഗബ്രിയേസസ് പറഞ്ഞു.

ലോകമെമ്പാടും എണ്ണായിരത്തിലധികം പേര്‍ കൊറോണ ബാധിച്ചു മരിച്ചു. ഡിസംബറില്‍ ചൈനയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തശേഷം, ഏഷ്യയിലേതിനേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്തു. കൊറോണയെ സംബന്ധിച്ച് ലോകാരോഗ്യസംഘടന രാഷ്ട്രത്തലവന്‍മാര്‍, ആരോഗ്യമന്ത്രിമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശുപത്രി മാനേജുമെന്റുകള്‍, വ്യവസായ പ്രമുഖര്‍ എന്നിവരുമായി ദിനംപ്രതി സംസാരിക്കുന്നുണ്ടെന്നും കോവിഡ്-19 സംശയമുള്ള എല്ലാ കേസുകളും പരിശോധിക്കണമെന്നും ഡബ്ല്യൂഎച്ച്ഒ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഗബ്രിയേസസ് വ്യക്തമാക്കി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News