KeralaNews

ആലപ്പുഴ:ജില്ലയിൽ ഇന്ന് ഏഴു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ:ജില്ലയിൽ ഇന്ന് ഏഴു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഇതിൽ നാലു പേർ വിദേശത്തു നിന്നും മൂന്നു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

മെയ് 18 – ന് മുംബൈയിൽ നിന്ന് ട്രെയിൻ മാർഗം കൊച്ചിയിലെത്തിയ ചേർത്തല സ്വദേശിയായ യുവാവാണ് ഒരാൾ. സ്വകാര്യ വാഹനത്തിൽ വീട്ടിലെത്തി. ഹോം ക്വാറന്റീനിലായിരുന്നു.

മെയ് 18 – ന് അബുദാബി- കൊച്ചി വിമാനത്തിൽ എത്തിയ രണ്ടു പേർക്ക് കൂടി കോവി ഡ് സ്ഥിരീകരിച്ചു. ഇരുവരും കോവിഡ കെയർ സെന്ററിലായിരുന്നു. ചെങ്ങന്നൂർ താലൂക്ക് , കാർത്തികപ്പള്ളി താലൂക്ക് സ്വദേശികളാണ്.

മെയ് 20 – ന് അബുദാബിയിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയ അമ്പലപ്പുഴ താലൂക്ക് സ്വദേശിയായ യുവാവാണ് കോവിഡ് സ്ഥിരീകരിച്ച നാലാമത്തെയാൾ. ആലപ്പുഴ ജില്ലയിലെത്തിയ ശേഷം ഇയാൾ കോവി ഡ് കെയർ സെന്ററിലായിരുന്നു.

മെയ് 17-ന് അബുദാബി – കൊച്ചി വിമാനത്തിലെത്തിയ ചെങ്ങന്നൂർ താലൂക്ക് സ്വദേശിയായ യുവാവിനും കോവി ഡ് സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയിലെത്തിയ ശേഷം കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു.

മെയ് 10 – ന് ചെന്നൈയിൽ നിന്ന് – ആലപ്പുഴയിലേക്ക് സ്വകാര്യ വാഹനത്തിലെത്തിയ മാവേലിക്കര താലൂക്ക് സ്വദേശിയായ യുവതി, മെയ് 21 – ന് മുംബൈ – കൊച്ചി ട്രെയിനിലെത്തിയ കുട്ടനാട് താലൂക്ക് സ്വദേശിയായ യുവതി എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്നെത്തിയ യുവതി കോവി ഡ് കെയർ സെന്ററിലും മുംബൈയിൽ നിന്നെത്തിയ യുവതി വീട്ടിലും നിരീക്ഷണത്തിലായിരുന്നു.

ഏഴുപേരെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശിയായ യുവതി രോഗവിമുക്തയായി.ഇതോടെ ജില്ലയിൽ നിലവിൽ 28 പേരാണ് കോ വിഡ് ബാധിച്ച് ചികിത്സയിലുള്ളത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker