സംസ്ഥാനത്ത് കൊവിഡ് രൂക്ഷം, മൂന്നു ജില്ലകളില്‍ അതീവ ഗൗരവം

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നുജില്ലകളില്‍ ഇന്ന് ആയിരത്തിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. എറണാകുളം കോഴിക്കോട് തൃശൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് ആയിരത്തിലേറെ രോഗികളുള്ളത്.

എറണാകുളത്ത് ഇന്ന് 1250 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 994 പേര്‍ക്കും സമ്ബക്കത്തിലൂടെയാണ് രോഗംബാധിച്ചത്. ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 633 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ഇന്ന് അഞ്ച് പേരുടെ മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1149 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1087 പേര്‍ക്കും സമ്ബര്‍ക്കം വഴിയാണ് രേഗംബാധിച്ചത്. 19 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 720 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി.

തൃശൂരില്‍ 1018 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.ഇതില്‍ 1005 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗംബാധിച്ചിട്ടുള്ളത്. ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് 188, ഇടുക്കി 115 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News