ഒട്ടാവ: കൊറോണയില്‍ കാനഡയില്‍ ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തു. കൊളബിയയിലെ ലിന്‍ വാലി കെയര്‍ സെന്ററിലുള്ള വ്യക്തിയാണ് മരണപ്പെട്ടത്. ഇതുവരെ 71 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിതീകരിച്ചിട്ടുള്ളത്. അതേസമയം അമേരിക്കയില്‍ മരണസംഖ്യ 22 ആയി. 539പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വാഷിംഗ്ടണ്‍ ഡി.സി, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ, ഒറോഗോണ്‍ എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
109 രാജ്യങ്ങളിലായി ഇതുവരെ 3,884 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 111,318 പേര്‍ക്കാണ് രോഗം സ്ഥിതീകരിച്ചിട്ടുള്ളത്. കൊറോണ മറ്റ് രാജ്യങ്ങളിലേക്ക് കൂടി പടരുന്നത് ആശങ്ക ജനിപ്പിക്കുകയാണ്. ചൈനയില്‍ മരണ നിരക്കിന് കുറവുണ്ടെങ്കിലും ഇറ്റലിയില്‍ മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 366 പേര്‍ വൈറസ് ബാധിച്ച് മരിക്കുകയും 7,375 പേര്‍ക്ക് വൈറസ് സ്ഥിരീകരിക്കുകയും ചെയ്തു.ഇറാനില്‍ മരണസംഖ്യ 194 ആയി. ഇതുവരെ 6566 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.