വാഷിംഗ്ടണ്‍ ഡിസി: കൊവിഡ്-19 ബാധയില്‍ പകച്ച് അമേരിക്കയും.ലോകത്തെ ഏറ്റവും കരുത്തുറ്റ ലോകത്ത് 24 മണിക്കൂറിനിടെ 117 പേരാണ് മരിച്ചത്. ഇതോടെ ഇതുവരെ 419 പേര്‍ മരണത്തിന് കീഴടങ്ങി. ഒറ്റദിവസം ഒമ്പതിനായിരത്തിലേറെ പേര്‍ക്ക് പുതിയതായി രോഗം ബാധിച്ചു.അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയിലെ ആദ്യ രോഗബാധ വെസ്റ്റ് കോസ്റ്റിലുള്ള വാഷിംഗ്ടണിലായിരുന്നു.
പടിഞ്ഞാറന്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ രോഗബാധയുള്ളത് ഇവിടെയാണ്. ഇതുകഴിഞ്ഞാല്‍ കലിഫോര്‍ണിയയാണ്. ഏറ്റവും കൂടുതല്‍ രോഗബാധയുള്ളത് ന്യൂയോര്‍ക്ക് സ്റ്റേറ്റിലാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘ഫിഫ്റ്റീന്‍ ഡെയ്‌സ് ടു സ്ലോ ദ സ്‌പ്രെഡ്’ എന്ന പ്രചാരണം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരംഭിച്ചിരുന്നു.
അതില്‍ കൈകഴുകല്‍, സാനിറ്റൈസര്‍ ഉപയോഗം, ആലിംഗനം-ഹസ്തദാനം എന്നിവ ഒഴിവാക്കല്‍, കൂട്ടായ്മകള്‍ ഒഴിവാക്കല്‍ എന്നിവ ഊന്നിപ്പറയുന്നതോടൊപ്പം പത്തു പേരില്‍ കൂടുതലുള്ള കൂട്ടംകൂടല്‍ പാടില്ല എന്നും നിര്‍ദേശിച്ചിട്ടുണ്ട്. 27 സ്റ്റേറ്റുകളില്‍ സമൂഹ വ്യാപനം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. 32,949 പേര്‍ രോഗബാധിതരായി ചികില്‍സയിലാണ്. 178 പേര്‍ മാത്രം രോഗമുക്തി നേടിയത്.
അമേരിക്കയിലെ കൊറോണാ ബാധിതരുടെ എണ്ണത്തില്‍ മുന്നിട്ട് നില്‍ക്കുന്നത് ന്യൂയോര്‍ക്ക് ആണ്. അതില്‍ ഏകദേശം 38 പേര്‍ റിക്കേഴ്‌സ് ദ്വീപിലെ ഈ ജയിലില്‍ ഉള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിന് സമീപ പ്രദേശത്തെ ചില ജയിലുകളിലും ഈ വൈറസ് ബാധ രേഖപ്പെടുത്തിയിട്ടുണ്ട് എങ്കിലും അവയെല്ലാം എണ്ണത്തില്‍ വളരെ കുറവാണ്. വെന്‍ഡെ കറക്ഷണല്‍ ഫെസിലിറ്റിയില്‍ ഇന്നലെ രണ്ട് പേര്‍ക്ക് അണുബാധ സ്ഥിരീകരിച്ചതായി ജയില്‍ അധികാരികള്‍ സമ്മതിച്ചിട്ടുണ്ട്.
എന്നാല്‍ അവര്‍ ആരൊക്കെയെന്ന വിവരം അവര്‍ പുറത്തു വിട്ടില്ല.മതിയായത്ര കിറ്റുകള്‍ ലഭ്യമല്ലാത്തതിനാല്‍ പരിശോധനയുടെ എണ്ണം വെട്ടിക്കുറക്കണമെന്ന് ബ്ലാങ്ക് ഗ്രൂപ്പും മറ്റ് രണ്ട് പൊതു ആരോഗ്യ സംഘടനകളും നിര്‍ദ്ദേശിച്ചിരുന്നു. കോവിഡിന്റെ ലക്ഷണം കാണിക്കുന്ന വൃദ്ധര്‍, ഗുരുതരമായ രോഗങ്ങള്‍ ഉള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അവര്‍ പറഞ്ഞിരുന്നു.
ജയിലുകളിലും കൊറോണ വ്യാപിക്കുവാന്‍ തുടങ്ങിയതോടെ കുറച്ചുപേരേയെങ്കിലും ജയില്‍ വിമോചിതരാക്കണമെന്ന് ന്യൂയോര്‍ക്ക് ജയിലുകള്‍ അധികാരികളോട് ആവശ്യപ്പെട്ടു. ജയിലില്‍ അന്തേവാസികള്‍ കുറവാണെങ്കില്‍ അവര്‍ക്കിടയിലും ജയില്‍ ഉദ്യോഗസ്ഥരിലും കൊറോണയുടെ വ്യാപനം വിജയകരമായി തടയാനാകുമെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. ന്യൂയോര്‍ക്ക് ജയിലുകളില്‍ നിന്നും ഏകദേശം 2000 ത്തോളം പേരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബോര്‍ഡ് ഓഫ് കറക്ഷന്‍ ചെയര്‍വുമണ്‍ ജാക്വിലിന്‍ ഷേര്‍മാന്‍ കഴിഞ്ഞാഴ്ച്ച അധികാരികള്‍ക്ക് കത്ത് നല്‍കിയിരുന്നു.