24.5 C
Kottayam
Friday, June 5, 2026

നാസിക്കിലും നാഗ്പൂരിലും നിരോധനാജ്ഞ,ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു

Must read

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 141 ആയി. മഹരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്. മിലാനില്‍ നിന്ന് മടങ്ങിയെത്തി ചാവ്ള ഐടിബിപി ക്യാമ്പില്‍ നിരീക്ഷണത്തില്‍ കിഴയുന്നവര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഐടിബിപി ക്യാമ്പില്‍ നിന്ന് സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് ഇവരെ മാറ്റി. ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 14 പേര്‍ രോഗമുക്തരായി.

മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അറുപത്തിനാലുകാരനാണ് ഇന്ന് മരിച്ചത്. ഈ മാസം ആദ്യം ഇയാള്‍ ദുബായില്‍ നിന്ന് എത്തിയതായിരുന്നു. വൈറസ് പടുരുന്ന മഹാരാഷ്ട്രയിലെ നാസിക്കിലും നാഗ്പൂരിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. രോഗികള്‍ക്ക് സാധ്യമായ മികച്ച ചികിത്സ നല്‍കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. അതേസമയം, ഇന്ത്യയില്‍ കൊവിഡ് 19 രണ്ടാംഘട്ടമാണെന്നാണ്‌ഐ സിഎംആര്‍ വ്യക്തമാക്കുന്നത്. പരിശോധനയ്ക്ക് എന്‍എബിഎല്‍ അംഗീകാരമുള്ള സ്വകാര്യ ലാബുകള്‍ക്ക് അനുമതി നല്‍കി. ഐസിഎംആറിന് പുറമെ ഈമാസം 22നകം 49 ലാബുകള്‍ തുറക്കാനാണ് തീരുമാനം.

ഏപ്രില്‍ 15 വരെ ഗോ എയര്‍ രാജ്യാന്തര സര്‍വീസുകള്‍ നിര്‍ത്തി. മധ്യറെയില്‍വേ 23 ട്രെയിനുകള്‍ റദ്ദാക്കി. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ രോഗം ബാധിച്ച് മരിച്ചയാളെ ചികിത്സിച്ച ഡോക്ടര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് ഭീഷണിയെ തുടര്‍ന്ന് സുപ്രിം കോടതിയിലെ സ്ഥിതിഗതികള്‍ ചിഫ് ജസ്റ്റിസ് നേരിട്ട് വിലയിരുത്തി. താജ്മഹല്‍, ചെങ്കോട്ട, കുത്തബ് മീനാര്‍, എന്നിവ ഈമാസം 31 വരെ അടച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week