തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്‌സിനായ കോവാക്‌സിന്‍ ഉപയോഗിച്ചു തുടങ്ങി. വാക്‌സിനേഷന്റെ രണ്ടാം ഘട്ടത്തില്‍ കൊവിഡ് മുന്നണി പോരാളികളായ കേരള പോലീസിനടക്കമാണ് കോവാക്‌സിന്‍ നല്‍കുന്നത്.
സമ്മതപത്രം വാങ്ങിയാണ് കൊവിഡ് മുന്നണി പോരാളികള്‍ക്ക് കോവാക്‌സിന്‍ നല്‍കുന്നത്. മുന്നണി പോരാളികള്‍ ആവശ്യപ്പെട്ടാലും കോവി ഷീല്‍ഡ് വാക്‌സിന്‍ നല്‍കില്ല. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവി ഷീല്‍ഡ് വാക്‌സിന്‍ തന്നെയാവും നല്‍കുക.
മൂന്നാംഘട്ട പരീക്ഷണം കഴിയാത്തതിനാല്‍ കോവാക്‌സിന്‍ നല്‍കേണ്ട എന്നായിരുന്നു നേരത്തെ തീരുമാനം. പക്ഷേ കോവാക്‌സിന്‍ വാക്‌സിന്റെ കൂടുതല്‍ ഡോസുകള്‍ വരും ദിവസങ്ങളില്‍ കേരളത്തില്‍ എത്തുന്ന സാഹചര്യത്തില്‍ അതു കൊടുത്തു തീര്‍ക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുകയായിരുന്നു.