25.6 C
Kottayam
Thursday, June 4, 2026

നടി അമലാ പോളിനൊപ്പമുള്ള ചിത്രങ്ങൾ പ്രസിദ്ധീകരിക്കരുത്,ഭവനീന്ദർ സിംഗിനെ വിലക്കി ഹൈക്കോടതി

Must read

ചെന്നൈ: നടി അമലാ പോളിനൊപ്പമുള്ള ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മുംബൈ സ്വദേശിയായ സംഗീതജ്ഞൻ ഭവനീന്ദർ സിംഗിനെ വിലക്കി മദ്രാസ് ഹൈക്കോടതി. അമലാ പോളിന്‍റെ മുൻ സുഹൃത്തായിരുന്നു ഭവനീന്ദർ സിംഗ്. ഈ വർഷം മാർച്ചിൽ എടുത്ത ചില ചിത്രങ്ങൾ ഭവനീന്ദർ സിംഗ് പുറത്തുവിട്ടതോടെ അമലയുടെയും ഭവനീന്ദറിന്‍റെയും വിവാഹം കഴിഞ്ഞെന്ന പ്രചാരണം ശക്തമായിരുന്നു. എന്നാൽ, ഇത് തന്നെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും, താനുമൊന്നിച്ചുള്ള ചിത്രങ്ങൾ ഭവനീന്ദർ പുറത്തുവിടുന്നത് തനിക്ക് അപകീർത്തികരമാണെന്നും കാണിച്ച്, അമല നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.

പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചുള്ള ഇരുവരുടെയും ചിത്രങ്ങളാണ് ഭവനീന്ദർ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. കുറച്ച് സമയത്തിന് ശേഷം ഭവനീന്ദർ ഈ ചിത്രങ്ങൾ ഡിലീറ്റ് ചെയ്തെങ്കിലും ചിത്രങ്ങൾ വലിയ രീതിയിൽ വൈറലായി.

എന്നാൽ ഇത് ഒരു പ്രൊഫഷണൽ ആവശ്യത്തിനായി എടുത്ത ചിത്രങ്ങളാണെന്നും, അതിനെ ഭവനീന്ദർ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും, അമല ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇരുവരും ഒന്നിച്ചുനിൽക്കുന്ന ഒരു ഫോട്ടോ പോലും ഇനി ഭവനീന്ദർ പ്രസിദ്ധീകരിക്കരുതെന്നും, അമല ഹർജിയിൽ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയും ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

2018-ൽ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സംവിധായകനായ എ എൽ വിജയിനെ വിവാഹം ചെയ്ത അമല പിന്നീട്, രണ്ട് വർഷത്തിന് ശേഷം അദ്ദേഹത്തിൽ നിന്ന് വിവാഹമോചനം നേടിയിരുന്നു.

- Advertisement -

തമിഴ് ചിത്രമായ ആടൈ ആയിരുന്നു അമലയുടെ ഏറ്റവുമൊടുവിലത്തെ ചിത്രം. ‘അതോ അന്ത പറവൈ പോല’, കഡാവർ എന്നിവയാണ് അമലയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രങ്ങൾ. മലയാളം ചിത്രമായ ‘ആടുജീവിതവും’ റിലീസ് കാത്തിരിക്കുന്നു. നെറ്റ്ഫ്ലിക്സ് ചിത്രമായ ലസ്റ്റ് സ്റ്റോറീസിന്‍റെ തെലുഗു റീമേക്കിലും അമല അഭിനയിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്;20 എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയെ പൂർണ്ണമായി പിടിച്ചുലച്ച കടുത്ത രാഷ്ട്രീയ തർക്കങ്ങൾ ഉടൻ...

ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുകയും സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെ നാട്ടുകാര്‍ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി. ചെങ്ങന്നൂര്‍ കോടതിയില്‍ മുന്‍സിഫ്-മജിസ്ട്രേറ്റ് അമലാ ലോറന്‍സിന്റെ ചേംബറില്‍ ബുധനാഴ്ച...

സീറ്റ് കവർ, ഡാഷ് കാം, സ്റ്റിക്കർ…. വാഹനങ്ങളിൽ 18 തരം മോഡിഫിക്കേഷൻ ആകാം, ഏറിയ പങ്കും നിലവിലുള്ള മാറ്റങ്ങള്‍ തന്നെ; സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ മോട്ടോർ വാഹനങ്ങളിൽ നിയമപരമായി അനുവദിക്കാൻ കഴിയുന്ന വിവിധ തരത്തിലുള്ള മോഡിഫിക്കേഷനുകളെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി ഗതാഗത കമ്മീഷണർ സർക്കാരിന് സമർപ്പിച്ചു. ഗതാഗത വകുപ്പ് തയ്യാറാക്കിയ ഈ വിശദമായ റിപ്പോർട്ട് കൃത്യമായി...

ഇതുവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന‘വിചിത്രവാദം’, വി.ഡി സതീശനെതിരേ പിണറായി, വായിച്ചു നോക്കാതെ മറുപടിയെന്ന് മുഖ്യമന്ത്രിസഭയിൽ പോര്

തിരുവനന്തപുരം: നിയമസഭയിൽ ധവളപത്രത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്കുതർക്കം. കേരളം ഇന്നേവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം വീണിടത്ത് കിടന്ന് ഉരുളലാണെന്ന് പ്രതിപക്ഷ...

Popular this week