24.8 C
Kottayam
Sunday, June 7, 2026

മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ പേരിൽ സീക്രട്ട് സെക്‌സ് ഗ്രൂപ്പ്; ടെലിഗ്രാം അധികൃതര്‍ക്ക് കോടതിയുടെ സമന്‍സ്

Must read

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കര്‍ശന നടപടിയുമായി കൊട്ടാരക്കര കോടതി. സംഭവത്തില്‍ ടെലിഗ്രാം ആപ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ക്കു കൊട്ടാരക്കര കോടതി സമന്‍സ് അയച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ പേരു പറഞ്ഞ് സീക്രട്ട് സെക്‌സ് ഗ്രൂപ്പുകളില്‍ ഫോണ്‍ നമ്ബര്‍ ഷെയര്‍ ചെയ്ത കേസിലാണ് കോടതി ഇടപെടല്‍. വീണ വിജയന്റെ നഗ്നദൃശ്യങ്ങള്‍ ലഭിക്കാന്‍ മൊബൈല്‍ നമ്ബറില്‍ ബന്ധപ്പെടുക എന്ന് കാട്ടിയായിരുന്നു ടെലഗ്രാം, വാട്ട്‌സാപ്പ്, ഫെയ്‌സ് ബുക്ക് ഗ്രൂപ്പുകളിലാണ് വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചത്.

എന്നാൽ മൂന്ന് യുവാക്കളുടെ നമ്പറാണ് സന്ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുവാക്കളില്‍ ഒരാളായ ബിനീഷ് എഴുകോണ്‍ പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി എടുക്കാത്തത് എന്നായിരുന്നു ആരോപണം.ഇയാളുടെ ഫോണ്‍ നമ്ബര്‍ നല്‍കിയാണ് അശ്ലീലസന്ദേശം പ്രചരിപ്പിച്ചത്. ഫോണിലേക്കു കൂട്ടത്തോടെ വിളികളെത്തിയതോടെ യുവാവ് കഴിഞ്ഞ ജൂലൈയില്‍ റൂറല്‍ എസ്പി ഹരിശങ്കറിനു പരാതി നല്‍കി. ധനഞ്ജയ്, അബ്ദുള്‍കലാം, ബിനീഷ് എന്നീ യുവാക്കളുടെ നമ്പറുകളാണ് ഇത്തരത്തില്‍ പ്രചരിച്ചത്.വ്യാജ പ്രൊഫൈലും മറ്റൊരാളുടെ ഫോണ്‍ നമ്പരും ഉപയോഗിച്ചാണു സന്ദേശം പ്രചരിപ്പിച്ചതെന്നു കണ്ടെത്തി. പ്രതികളെ കണ്ടെത്താന്‍ ടെലിഗ്രാം അധികൃതരുടെ സഹായം ലഭിക്കുന്നില്ലെന്നാണു പൊലീസിന്റെ പരാതി.

പല തവണ ആവശ്യപ്പെട്ടിട്ടും വിവരങ്ങള്‍ കൈമാറിയില്ല. ഈ സാഹചര്യത്തിലാണ് കോടതിയിലേക്ക് കാര്യങ്ങള്‍ എത്തിയത്. ഡല്‍ഹിയിലുള്ള ടെലിഗ്രാം ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ക്കാണു കോടതി സമന്‍സ് അയച്ചത്. വിവരം ലഭിക്കാതെ വന്നാല്‍ നയതന്ത്ര ബന്ധം ഉപയോഗിച്ചു വിദേശത്തുനിന്നു ടെലിഗ്രാം ഉന്നതരെ വരുത്താനാണു പോലീസ് ശ്രമം. അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നു കരുതുന്നവരുടെ ഐഡി വിവരങ്ങള്‍ ടെലിഗ്രാം ആപ്ലിക്കേഷന്‍ ഹാജരാക്കണമെന്നാണു കോടതി നിര്‍ദ്ദേശം. കൊട്ടാരക്കര പൊലീസ് സൈബര്‍ സെല്‍ നല്‍കിയ ഹര്‍ജിയിലാണു കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഇടപെടല്‍.

നിരവധി സീക്രട്ട് ഗ്രൂപ്പുകളിലും യുവാക്കളുടെ നമ്പര്‍ പ്രചരിക്കുന്നുണ്ട്. പല സ്ത്രീകളുടെ പേരുകളും ഉപയോഗിച്ചാണ് വ്യാജ സന്ദേശങ്ങളുടെ പ്രചരണം. തുടര്‍ന്ന് യുവാക്കളുടെ ഫോണുകളിലേക്ക് നിരന്തരം കോളുകളും വാട്ട്‌സാപ്പ് സന്ദേശങ്ങളും എത്തി.ഇതോടെയാണ് തങ്ങളുടെ നമ്പര്‍ സീക്രട്ട് ഗ്രൂപ്പുകളില്‍ പ്രചരിച്ചു എന്ന് മനസ്സിലായത്. തുടരെ തുടരെ കോളുകള്‍ വരാന്‍ തുടങ്ങിയതോടെ നടത്തിയ അന്വേഷണത്തിലാണ് നിരവധി ടെലിഗ്രാം, വാട്ട്‌സാപ്പ് , ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ നമ്ബര്‍ പ്രചരിച്ചു എന്നറിഞ്ഞത്. വിജിലന്‍സിലേക്കു ചുമതല മാറിയെങ്കിലും എസ്പി ഹരിശങ്കറിന്റെ നിരീക്ഷണത്തിലാണ് അന്വേഷണം നടക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week