പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയ്ക്ക് മതംമാറാം, ആരെ വേണമെങ്കിലും വിവാഹം കഴിക്കാം; ആര്‍ക്കും തടുക്കാനാകില്ലെന്ന് കോടതി

കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടി വിവാഹം കഴിക്കുന്നതിലോ തന്റെ ഇഷ്ടപ്രകാരം മതംമാറുന്നതിലോ മറ്റാര്‍ക്കും ഇടപെടാന്‍ സാധിക്കില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. ഇതരമതസ്ഥനായ ഒരാള്‍ തന്റെ മകളെ സ്വാധീനം ചെലുത്തി വിവാഹം കഴിച്ചെന്ന ഒരു വ്യക്തിയുടെ പരാതിയില്‍ വിധി പറയുകയായിരുന്നു കോടതി.

പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പത്തൊന്‍പതുകാരിയായ യുവതിയെ കോടതി മുന്‍പാകെ എത്തിച്ചിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ വിവാഹം ചെയ്തെന്ന് യുവതി കോടതിയില്‍ അറിയിച്ചു. എന്നാല്‍ പിതാവ് വീണ്ടും കോടതിയെ സമീപിച്ചപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News