തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരായ കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന കെഎസ്ആർടിസി ഡ്രൈവർ യദുവിൻ്റെ ഹർജി തള്ളി. സ്വാധീനത്തിന് വഴങ്ങാത്ത അന്വേഷണം നടത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടു.
കേസിൽ പ്രതികളായ മേയർ ആര്യ , സച്ചിൻദേവ് എം.എൽ.എ എന്നിവരിൽ നിന്നും സ്വാധീനം ഉണ്ടാകാൻ പാടില്ലെന്നും ശാസ്തീയമായ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. അന്വേഷണം വസ്തനിഷ്ഠവും സത്യ സന്ധ്യവുമാകണമെന്ന് വ്യക്തമാക്കിയ കോടതി അന്വേഷണത്തിൽ കാലതാമസം പാടില്ലെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണത്തിനുഉള പൂർണ സ്വാതന്ത്ര്യം അന്വേഷണ ഉദ്യോഗസ്ഥനുണ്ടെങ്കിലും ഈ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കോടതി പറഞ്ഞു. തുടർന്ന് കോടതി നൽകിയ നിർദ്ദേശങ്ങൾ സ്വീകരിക്കുകയല്ലേയെന്ന് യദുവിൻ്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. യദുവിൻ്റെ അഭിഭാഷകർ ഇക്കാര്യം അംഗീകരിച്ചതോടെ ഹർജി തീർപ്പാക്കി.