27.6 C
Kottayam
Monday, April 29, 2024

രഹ്ന ഫാത്തിമയ്ക്ക് വീണ്ടും എട്ടിന്റെ പണി.. സമൂഹ മാധ്യമങ്ങളിൽ നിന്നും പൂർണ്ണമായും കോടതി വിലക്കി, വിനയായത് ഗോമാതാ ഉലത്ത്

Must read

കൊച്ചി:മാലയിട്ട് കറുത്ത വേഷവുമണിഞ്ഞ് ശരീരം പ്രദര്‍ശിപ്പിച്ച ഫോട്ടോ പോസ്റ്റ് ചെയ്താണ് രഹ്ന ഭക്തരുടെ എതിർപ്പേറ്റുവാങ്ങിയത്. പിന്നെക്കാണുന്നത് പോലീസിന്റെ ചട്ടയണിഞ്ഞ് ശബരിമലയില്‍.അന്ന് ചെയ്ത ചെയ്ത്തിന് എണ്ണിയെണ്ണിയാണ് ഫലം കിട്ടിയതെന്ന് വിശ്വാസികൾ പറയുന്നു. ഫോട്ടോ പോസ്റ്റ് ചെയ്തതിന് രഹ്ന ജയിലിലായി. ആകെയുണ്ടായിരുന്ന ബിഎസ്എന്‍എല്‍ ജോലി നഷ്ടമായി. അതിന് പിന്നാലെ നഗ്‌നശരീരത്തില്‍ സ്വന്തം കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസുമായി. കോടതികള്‍ തോറും കയറിയിറങ്ങിയിട്ടും ജാമ്യം ലഭിച്ചില്ല. സംഗതി കൈവിട്ട പോക്‌സോ കേസായി.

ഇപ്പോളിതാ രഹ്ന ഫാത്തിമക്ക് മറ്റൊരു തിരിച്ചടി.പഴയ ഒരു ഗോമാതാ ഒലത്തിന് ഇത്തിരി ലേറ്റ് ആയിട്ടാണെങ്കിലും പണി കിട്ടിയിരിക്കുകയാണ്‌.ഗോമാതാ ഉലർത്ത് എന്ന പേരിൽ പ്രകോപനപരമായ വാക്കുകൾ ഉപയോഗിക്കുകയും പശുവിറച്ചി പാകം ചെയ്തതിലൂടെ ഹൈന്ദവ വികാരത്തെ വീണ്ടും മുറിപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപി ദേശീയ സമിതി അംഗം ബി രാധാകൃഷ്ണ മേനോൻ നേരത്തെ രംഗത്തെത്തിയിരുന്നു.
ഒരു കേസിന്റെ ജാമ്യത്തിൽ കഴിയുമ്പോൾ ഒരു തരത്തിലും മതവികാരം വ്രണപ്പെടുത്താൻ പാടില്ല എന്ന വ്യവസ്ഥയാണ് ഗോമാതാ ഉലത്തിലൂടെ രെഹ്ന ഫാത്തിമ ലംഘിച്ചതെന്ന് അഡ്വക്കേറ്റ് ബി രാധാകൃഷ്ണമേനോന് വേണ്ടി അഡ്വക്കറ്റ് കൃഷ്ണരാജ് ആണ് ഹൈക്കോടതിയിൽ പെറ്റിഷൻ നൽകിയിരിക്കുന്നത്.
ഇപ്പോളിതാ കേസിൽ കോടതി ചെറിയ ഒരു തിരുത്ത് വരുത്തിയ വിവരം സമൂഹമാധ്യമത്തിലൂടെ പങ്കുവെക്കുകയാണ് കൃഷ്ണരാജ് എന്ന അഭിഭാഷകൻ..

ഫേസ്ബുക് പോസ്റ്റ്

രഹനാ ഫാത്തിമയുടെ ഗോമാതാ ഉലർത്ത്.ഹിന്ദു വിശ്വാസങ്ങളെ ആർക്കും അവഹേളിക്കാം എന്ന കാലം കഴിഞ്ഞു. അർദ്ധ നഗ്നയായി ഗോമാതാ ഉലർത്ത് ഉണ്ടാക്കി പ്രദർശിപ്പിച്ച കേരളത്തിലെ സഖാക്കളുടെയും ജിഹാദികളുടെയും ഓമന പുത്രിയും നവോത്ഥാന നായികയും ആയ രഹാന ഫാത്തിമാക്ക് ഞങ്ങളുടെയും B Radhakrishna Menon ന്റെയും വക ഒരു ചെറിയേ പണി. അയ്യപ്പ വിശ്വാസികളെ അവഹേളിച്ചു പടം ഇട്ട കേസിൽ കിട്ടിയ ജാമ്യത്തിലെ വ്യവസ്ഥകൾ ഹൈക്കോടതി ഞങ്ങളുടെ പരാതിയിൽ ഇന്ന് ഒന്ന് തിരുത്തി.
അടുത്ത 3 മാസം ആഴ്ചയിൽ രണ്ടു ദിവസം പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ പോയി ഒപ്പിടണം.

പിന്നത്തെ 3 മാസം ആഴ്ചയിൽ ഒരു ദിവസം വീതം.ഗോമാതാ ഉലർത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യാൻ അധികൃതരോട് കോടതി നിർദ്ദേശിച്ചു.അടുത്ത 6 മാസം നവോത്ഥാന നായികയെ സമൂഹ മാധ്യമങ്ങളിൽ നിന്നും പൂർണ്ണമായും കോടതി വിലക്കി. രഹനാ ഫാത്തിമക്ക് ഞങ്ങളുടെ വക പത്തനംതിട്ടയാത്രാ മംഗളവും….ഹൈന്ദവ വിശ്വാസികൾക്ക് ഞങ്ങളുടെ വക ഒരു മണ്ഡല കാല സമ്മാനവും.
സ്വാമിയേ ശരണം അയ്യപ്പാ….

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week