ലോക് ഡൗണിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടു; ദമ്പതിമാര്‍ ഒരേ ബഡ്ഷീറ്റില്‍ ജീവനൊടുക്കി

കാണ്‍പൂര്‍: ലോക് ഡൗണിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടതിന്റെ വിഷമത്തില്‍ ദമ്പതിമാര്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ചകേരിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. മൊബൈല്‍ ആക്സസറീസ് ഷോപ്പിലെ ജീവനക്കാരനായ രാകേഷ് കുമാര്‍ (39), ഭാര്യ അര്‍ച്ചന (36) എന്നിവരാണ് മരിച്ചത്. മുറിയില്‍ ഒരേ ബെഡ്ഷീറ്റിന്റെ രണ്ടറ്റത്തായി തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്.

ലോക് ഡൗണിനെ തുടര്‍ന്ന് ഏപ്രില്‍ മുതല്‍ രാജേഷ് കുമാര്‍ തൊഴില്‍ രഹിതനായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളെ ചൊല്ലി കുടുംബത്തില്‍ തര്‍ക്കവും പതിവായിരുന്നു. ബുധനാഴ്ച ഭാര്യയുമായി വഴക്കിട്ട് പുറത്തേക്ക് പോയ രാജേഷ് പിന്നീട് തിരിച്ചുവന്നു.

പിന്നീട് മുറിയിലേക്ക് പോയ ദമ്പതിമാരെ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുകാണാതെ വന്നതോടെയാണ് അന്വേഷിച്ചെത്തിയ അമ്മയാണ് രാത്രിയില്‍ ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈ സമയം ഇവരുടെ കുട്ടികള്‍ മുത്തശ്ശിക്കൊപ്പം മുറിയില്‍ ആയിരുന്നു. ലോക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ടതും മാനസിക സംഘര്‍ഷവും മൂലം രാജ്യത്ത് ഇതിനകം തന്നെ നിരവധി പേര്‍ ജീവനൊടുക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News