തിയേറ്ററില്‍ അതിക്രമിച്ച് കയറി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ദമ്പതികള്‍; പോപ്‌കോണും മോഷ്ടിച്ചു

മോസ്‌കോ: ആളില്ലാത്ത തിയേറ്ററില്‍ കയറി പോപ്‌കോണ്‍ അടിച്ചുമാറ്റുകയും ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്ത് ദമ്പതികള്‍. ദക്ഷിണധ്രുവ ഷോപ്പിംഗ് സെന്ററിലെ കിനോഗ്രാഡ് സിനിമ ശാലയില്‍ മാര്‍ച്ച് 18 നായിരുന്നു സംഭവം. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുള്ളതിനാല്‍ തിയേറ്ററില്‍ ആരും ഉണ്ടായിരുന്നില്ല.

തിയേറ്ററിലെ സിസിടിവിയാണ് ദമ്പതികള്‍ക്ക് പാരയായത്. ദമ്പതികള്‍ പോപ്‌കോണും മധുര പാനിയങ്ങളും മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തിയേറ്ററില്‍ നിന്നിറങ്ങുന്നതിന് മുന്‍പ് ഇരുവരും ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്തു.

സുരക്ഷാ ജീവനക്കാര്‍ സിസിടിവി പരിശോധിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ദമ്പതികള്‍ക്ക് തക്ക ശിക്ഷ നല്‍കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ സുരക്ഷാ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News