വാഹനങ്ങള്‍ തമ്മില്‍ ഉരസിയതിനെ തുടര്‍ന്ന് വാക്കേറ്റം; കൈ കുഞ്ഞുമായി പോയ ദമ്പതിമാരെ മര്‍ദ്ദിച്ചതായി പരാതി

ആറ്റിങ്ങല്‍: കൈക്കുഞ്ഞുമായി സഞ്ചരിച്ച ദമ്പതികളുടെ വാഹനം തകര്‍ത്ത് മര്‍ദിച്ചതായി പരാതി. മുദാക്കല്‍ പാറയടി എസ്.എസ് നിവാസില്‍ രഞ്ജിത്-ശാരി ദമ്പതികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇതുസംബന്ധിച്ച് ദമ്പതികള്‍ ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്കി.

ഇരുവരും കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെയാണ് മര്‍ദ്ദനമുണ്ടായത്. ഇവരുടെ വാഹനം അക്രമികള്‍ തല്ലിത്തകര്‍ത്തതായും പരാതിയില്‍ ആരോപിക്കുന്നു. രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

മര്‍ദനമേറ്റ ദമ്പതിമാര്‍ വലിയകുന്ന് താലൂക്കാശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലും ചികിത്സതേടി. റോഡില്‍ വാഹനങ്ങള്‍ തമ്മിലുരസിയതിനെത്തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റവും ഏറ്റുമുട്ടലും നടന്നു. അതേസമയം സംഭവത്തില്‍ ഇരു കൂട്ടര്‍ക്കും പരിക്കുണ്ട്. രണ്ട് പരാതിയിലും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News