ലക്‌നൗ: യുപിയിലെ ഗാസിയാബാദില്‍ ഹണിട്രാപ്പിലൂടെ ദമ്പതികള്‍ ഒരു വര്‍ഷത്തിനിടെ തട്ടിയെടുത്തത് 20 കോടി രൂപ. സെക്‌സ് ചാറ്റുകളും സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ശേഖരിച്ച ശേഷം ഇവര്‍ ഒരു വര്‍ഷത്തിനിടെ കുടുക്കിയത് 300ഓളം പുരുഷന്മാരെയാണെന്ന് പോലീസ് പറയുന്നു. ബിസിനസുകാരും ഉന്നത ഉദ്യോഗസ്ഥരും അടക്കമാണ് ഇവരുടെ വലയില്‍ വീണത്.
യോഗേഷ്- സപ്ന ഗൗതം ദമ്പതികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരെ തേന്‍കെണിയില്‍ കുരുക്കി പണം തട്ടിയെടുത്തത്. മുപ്പതോളം സ്ത്രീകളുടെ സഹായത്തോടെയാണ് സംഘം തട്ടിപ്പ് നടത്തിയതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മുന്നൂറോളം പേരില്‍ നിന്ന് 20 കോടി രൂപ ഒരു വര്‍ഷത്തില്‍ ദമ്പതികള്‍ സ്വന്തമാക്കിയെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദമ്പതികളും സംഘവുമായി ബന്ധമുള്ള മൂന്നുപേരും ഗാസിയാബാദ് രാജ് നഗറിലെ ഒരു ഫ്‌ളാറ്റില്‍ നിന്നാണ് അറസ്റ്റിലായത്.
‘സപ്നയും ഭര്‍ത്താവും വലിയ ആസൂത്രണത്തോടെയാണ് തട്ടിപ്പ് നടത്തിയത്. സപ്നയാണ് വെബ്‌സൈറ്റുകളില്‍ പുതിയ ഐഡി ഉണ്ടാക്കുകയും പുരുഷന്മാരുമായി ചാറ്റിങ്ങ് നടത്തുകയും ചെയ്തിരുന്നത്. മറ്റ് സ്ത്രീകളെ എങ്ങനെ പുരുഷന്മാരെ ഹണിട്രാപ്പില്‍പെടുത്താമെന്ന് ക്ലാസ് എടുത്തിരുന്നതും സപ്നയാണ്. ഇരകള്‍ ഫോണ്‍ വിളിക്കുന്ന ലൊക്കേഷന്‍ കണ്ടുപിടിക്കുന്നതും ഫോണ്‍ നമ്ബറുകളും ബാങ്ക് അക്കൗണ്ടുകളും കണ്ടുപിടിക്കുന്നതും മറ്റും ഭര്‍ത്താവ് യോഗേഷിന്റെ ജോലിയാണ്’ ഗാസിയാബാദിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
‘വെബ്സ്റ്റില്‍ (സ്ട്രിപ് ചാറ്റ്) ഒരാള്‍ 234 രൂപയാണ് ചെലവിടേണ്ടിയിരുന്നത്. ഇതില്‍ പകുതി പണം വെബ്‌സൈറ്റിനും പകുതി ദമ്പതികള്‍ക്കുമായിരുന്നു. സെക്‌സ് ചാറ്റ് അടക്കമുള്ള സേവനങ്ങളാണ് വെബ്‌സൈറ്റ് വഴി നല്‍കിയിരുന്നത്”- പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഫോണ്‍ നമ്പര്‍ അടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ച് ചാറ്റിലും മറ്റും പങ്കെടുക്കാമെന്ന് ആദ്യം ഇവര്‍ ഇരകളെ പറഞ്ഞ് വിശ്വസിപ്പിക്കുന്നു. പിന്നീട് ഇവരുമായി വാട്‌സാപ്പ് വീഡിയോ കോളും മറ്റും വിളിക്കുകയും നഗ്‌നഭാഗങ്ങള്‍ കാട്ടാനും സ്വയംഭോഗം ചെയ്യാനും ആവശ്യപ്പെടും. ഈ വിഡിയോ റെക്കോര്‍ഡ് ചെയ്താണ് പിന്നീട് ബ്ലാക്ക് മെയിലിന് ഉപയോഗിക്കുന്നത്.
രാജ്‌കോട്ടിലെ ഒരു കമ്പനിയിലെ ജീവനക്കാരന്‍ ഗാസിയാബാദിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ പണം കൈമാറിയെന്ന് കാട്ടി ഒരു ചാര്‍ട്ടേഡ് അക്കൗണ്ട് പൊലീസിനെ സമീപിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനും ഒടുവിലാണ് വന്‍ തട്ടിപ്പിനെ കുറിച്ച് പുറംലോകം അറിഞ്ഞത്.