‘അകത്തേയ്ക്ക് പ്രവേശനം അനുവദിക്കില്ല’; വീടിന് കാവല്‍ ഇരുന്ന് മൂര്‍ഖന്‍; വീഡിയോ കാണാം

സോഷ്യല്‍ മീഡിയില്‍ നിരവധി വീഡിയോകളാണ് ദിവസം വൈറലാകുന്നത്. ഇപ്പോഴിതാ,വീടിന്റെ മുന്‍വശത്തെ വാതിലില്‍ പത്തിവിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.

‘വീടിന്റെ പ്രവേശനകവാടത്തിലെ സുരക്ഷാ ജീവനക്കാരന്‍, സൂക്ഷിക്കുക’ എന്ന കുറിപ്പോടെയാണ് വീഡിയോ. വാതിലിന്റെ ഇടയിലൂടെ തല പുറത്തേയ്ക്ക് ഇട്ട് പത്തിവിടര്‍ത്തി നില്‍ക്കുകയാണ് പാമ്ബ്. പാമ്ബിനെ പിടികൂടാന്‍ വരുന്നവര്‍ക്ക് നേരെ പാമ്ബ് കൊത്താന്‍ ഓങ്ങുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News