31.1 C
Kottayam
Thursday, May 16, 2024

‘ഒരു യമണ്ടന്‍ പ്രണയകഥ’ ദുരിതാശ്വാസ ക്യാമ്പില്‍ മൊട്ടിട്ട പ്രണയത്തിന് ഒന്നാം വാര്‍ഷികത്തില്‍ സാഫല്യം

Must read

കൊച്ചി: ദുരിതാശ്വാസ ക്യാമ്പില്‍ വെച്ചു കണ്ടുമുട്ടി പിന്നീട് പ്രണയത്തിലായ സൂര്യയുടെ കഴുത്തില്‍ ഒരു വര്‍ഷത്തിന് ശേഷം വിനീത് താലിചാര്‍ത്തി. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്റെ സമയത്ത് വിനീതും സൂര്യയും തമ്മില്‍ കണ്ടുമുട്ടുന്നത്. നീണ്ട ഒരു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ സൂര്യയെ വിനീത് തന്റെ ജീവിത സഖിയാക്കി. അശോകപുരം മഹാദേവ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.

പ്രളയത്തില്‍ വീടു മുങ്ങി വീട്ടുകാര്‍ക്കൊപ്പം അശോകപുരം സെന്റ് ഫ്രാന്‍സിസ് ഡി അസീസി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയതായിരുന്നു വിനീത്. ഒരു ദിവസത്തിന് ശേഷം രക്ഷിതാക്കള്‍ ബന്ധുവിന്റെ വീട്ടിലേക്ക് മാറിയെങ്കിലും വിനീത് സേവന പ്രവര്‍ത്തനങ്ങളുമായി ക്യാമ്പില്‍ തുടര്‍ന്നു. പിന്നാലെ അതേ ക്യാമ്പില്‍ എആര്‍ ക്യാമ്പില്‍ നിന്ന് സേവന ദൗത്യവുമായി സൂര്യയും എത്തി. അവിടെ വെച്ചാണ് പ്രണയം മൊട്ടിടുന്നത്.
ആലുവ അശോകപുരം കാരിക്കോളില്‍ സോമന്റെയും വിനോദിനിയുടേയും മകന്‍ വിനീതും പാലക്കാട് ചന്ദ്രനഗറില്‍ രാജന്റേയും സുലോചനയുടേയും മകള്‍ സൂര്യയുടേയും ക്യാമ്പിലെ പ്രണയമാണ് ഒടുവില്‍ പൂവണിഞ്ഞത്. കൊച്ചിയില്‍ എന്‍ട്രന്‍സ് പരിശീലന സ്ഥാപനത്തിലെ അധ്യാപകനാണ് വിനീത്. പാലക്കാട് എആര്‍ ക്യാമ്പില്‍ സിപിഒ ആണ് സൂര്യ. നവദമ്പതിമാര്‍ക്ക് ആശംസകള്‍ നേരുന്നതിന് അന്‍വര്‍ സാദത്ത് എംഎല്‍എയും ജനപ്രതിനിധികളും എത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week