കാഞ്ഞങ്ങാട്: ഭാര്യയേയും മക്കളെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം ഒളിച്ചോടിയ യുവാവിനെ അറസ്റ്റിലായപ്പോള്‍ ജാമ്യത്തിലിറക്കിയത് ഭാര്യ. പങ്കാളികളെയും മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിക്കും യുവാവിനും 22 ദിവസത്തെ ജയില്‍ വാസം കോടതി വിധിച്ചിരുന്നു. രണ്ടാഴ്ചത്തെ ജയില്‍ വാസത്തിനു ശേഷം മനംമാറിയ യുവാവിനെ ഭാര്യ ജാമ്യത്തിലിറക്കുകയായിരുന്നു.
ഇതുകണ്ട് കാമുകിയും ഒടുവില്‍ സ്വന്തം ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പോയി. അമ്പലത്തറ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഉണ്ടായത്. പോലീസ് കൂടി ഇടപെട്ടാണ് സംഭവം പരിഹരിച്ചത്. കഴിഞ്ഞ നവംബര്‍ 24നാണ് മരമില്‍ തൊഴിലാളിയുടെ ഭാര്യയും നീലേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ യുവാവും മക്കളെയും കുടുംബത്തെയും ഉപേക്ഷിച്ച് ഒളിച്ചോടിയത്.
വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇവരെ പോലീസ് പിടികൂടി. ഒളിച്ചോടി വിവാഹിതര്‍ ആയ ശേഷം വടകരയില്‍ താമസിച്ച് വരികെയായിരുന്നു അറസ്റ്റ്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ 22 ദിവസം ജയില്‍വാസവും വിധിച്ചു. തങ്ങളുടെ ഒപ്പം വരണമെന്ന് രണ്ട് പേരുടെയും കുടുംബം കരഞ്ഞപേക്ഷിച്ചിട്ടും ഇവര്‍ മനസ് മാറ്റാന്‍ തയ്യാറായില്ല. ഇതോടെയാണ് കോടതി ശിക്ഷ വിധിച്ചത്.
ജയിലില്‍ കഴിയവേ യുവാവിനെ കാണാന്‍ ഭാര്യയും മക്കളും പലതവണ വരികയും വീട്ടിലേക്ക് വരാന്‍ അവര്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ, യുവാവിന്റെ മനസ് മാറി. ഒടുവില്‍ ഭാര്യ തന്നെ ഭര്‍ത്താവിനെ ജാമ്യത്തിലിറക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് യുവതിയെ ബന്ധുക്കളും ജയില്‍ മോചിതരാക്കിയത്. കാമുകനെ ഭാര്യ കൂട്ടിക്കൊണ്ടു പോയതോടെയാണ് കാമുകിയായ യുവതിയിലും മനംമാറ്റമുണ്ടായത്.
ജയില്‍മോചിതനായ യുവാവ് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം പോയി. ബന്ധുക്കള്‍ ജാമ്യത്തിലെടുത്ത യുവതി സ്വന്തം വീട്ടിലേക്കായിരുന്നു പോയത്. യുവാവിനെ സ്വീകരിക്കാന്‍ ഭാര്യ തയ്യാറായതോടെ യുവതിയുടെയും ഭര്‍ത്താവ് അവരെയും തെറ്റുകള്‍ പൊറുത്ത് തിരികെ വിളിച്ചു.