കുറ്റിപ്പുറം: ബസില്‍ വെച്ച് വിദ്യാര്‍ഥിനിയെ ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. തവനൂര്‍ മറവഞ്ചേരി സ്വദേശി കളരിക്കല്‍ വീട്ടില്‍ വിമല്‍ എസ്. പണിക്കരാണ് (31) പിടിയിലായത്. യുവാവിനെ കുറ്റിപ്പുറം പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
പൊന്നാനിയില്‍ നിന്ന് കുറ്റിപ്പുറത്തേക്ക് പോകുന്ന ബസിലായിരുന്നു സംഭവം. തവനൂര്‍ അയങ്കലത്ത് വെച്ച് വിദ്യാര്‍ഥിനിയും മറ്റൊരു യാത്രക്കാരിയും ചേര്‍ന്ന് സംഭവം കണ്ടക്ടറുടെ ശ്രദ്ധയില്‍പെടുത്തി. തുടര്‍ന്ന് യുവാവ് ബസില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു.
ബസ് കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലേക്ക് വിടുകയും യുവാവിനെ പോലീസിന് കൈമാറുകയും ആയിരുന്നു. തുടര്‍ന്ന് പോലീസ് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News