ഇതാണ് എന്റെ ടോപ്പ് 50; മലയാളത്തിലെ തന്റെ ഇഷ്ട സിനിമകളുടെ പേരുകള്‍ പങ്കുവെച്ച് അല്‍ഫോണ്‍സ് പുത്രന്‍
2013 ല്‍ തന്റെ ആദ്യചിത്രമായ നേരത്തിലൂടെ തന്നെ മലയാളികളുടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയിരുന്നു അല്‍ഫോണ്‍സ് പുത്രന്‍. 2 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ പ്രേമം തെന്നിന്ത്യയില്‍ തന്നെ ഒരു ട്രെന്‍ഡ് സെറ്ററായിരുന്നു.
സിനിമാ സംവിധാന രംഗത്തേക്ക് പ്രവേശിച്ച് 8 വര്‍ഷം മാത്രമേ ആയിട്ടുള്ളുവെങ്കിലും അദ്ദേഹത്തിന്റെ ചിത്രം വരുന്നുവെന്നറിഞ്ഞാല്‍ മലയാളികള്‍ കാത്തിരിക്കുന്നത് ആ സംവിധാനമികവ് കൊണ്ടു തന്നെയാണ്.
2021 ന്റെ അവസാനിക്കുമ്പോള്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട 50 ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് അല്‍ഫോണ്‍സ് പുത്രന്‍. 2008 നു ശേഷമുള്ള ഒറ്റ ചിത്രം പോലും ലിസ്റ്റിലില്ല.
ഗോഡ്ഫാദര്‍, നാടുവാഴികള്‍, രാജമാണിക്യം, കിലുക്കം, ചിത്രം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഹരികൃഷ്ണന്‍സ്, മണിച്ചിത്രത്താഴ്, മൂക്കില്ലാരാജ്യത്ത്, ഒരു സി.ബി.ഐ ഡയറി കുറിപ്പ് എന്നീ ചിത്രങ്ങലാണ് ആദ്യ പത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നുത്.
പൃഥിരാജ് സുകുമാരനും നയന്‍താരയും ഒന്നിക്കുന്ന ഗോള്‍ഡാണ് ഇനി പുറത്തിറങ്ങാനുള്ള അല്‍ഫോണ്‍സ് ചിത്രം. ‘പ്രേമം’ കഴിഞ്ഞുള്ള നീണ്ട ഇടവേളയ്ക്കുശേഷമാണ് അല്‍ഫോന്‍സ് പുത്രന്‍ ഗോള്‍ഡുമായി എത്തുന്നത്.
അല്‍ഫോണ്‍സ് പുത്രന്‍ ചിത്രത്തില്‍ പൃഥ്വിരാജ് ആദ്യമായാണ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം.