28.4 C
Kottayam
Saturday, June 6, 2026

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ഗ്യാസ് സിലിണ്ടര്‍ തുറന്ന് വീടിന് തീയിട്ടു;അജയകുമാർ എത്തിയത് ഭാര്യയെയും മകനെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ

Must read

കോഴിക്കോട്∙ എൻഐടി ക്വാർട്ടേഴ്സിൽ ദമ്പതികൾ തീ പൊള്ളലേറ്റു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംശയത്തെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനു ശേഷം ഭർത്താവ് അജയകുമാർ അടുക്കളയിലെ പാചക വാതക സിലിണ്ടർ തുറന്നുവിടുകയായിരുന്നു. ജീവനൊടുക്കും മുൻപ് ഭാര്യയെയും മകനെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് അജയകുമാർ എത്തിയത്.

ഉറങ്ങിക്കിടന്ന മകൻ അർജിത്തിനെയും തലയണവച്ച് ശ്വാസം മുട്ടിച്ചു. എന്നാൽ അപകടം മണത്ത കുട്ടി വിരൽ കൊണ്ട് മൂക്ക് പിടിക്കുകയും അനങ്ങാതെ കിടക്കുകയും ചെയ്തു. മകനും മരിച്ചെന്ന് കരുതിയാണ് അജയകുമാർ തീ കൊളുത്തിയത്. ഇയാൾ മുറിയിൽ തീ ഇടുന്ന സമയം അടുക്കളയിലെ വാതിൽ വഴിയാണ് കുട്ടി രക്ഷപ്പെട്ടത്. ഓടി രക്ഷപ്പെട്ട മകനു ചെറിയ രീതിയിൽ പൊള്ളലേൽക്കുക മാത്രമാണ് ചെയ്തത്. അർജിത്ത് എൻഐടി ക്യാംപസിലെ സ്പ്രിങ് വാലി സ്കൂൾ വിദ്യാർഥിയാണ്.

ഇന്നു പുലർച്ചെയാണ് നാലുമണിയോടെയാണ് സംഭവം. കരുനാഗപ്പള്ളി സ്വദേശികളാണ് മരിച്ച ദമ്പതികൾ. ഇവർക്ക് കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ബി ആർക്കിന് പഠിക്കുന്ന ഒരു മകൾ കൂടിയുണ്ട്. ഇന്നലെ വീട്ടിൽ നിന്നും പഠിക്കുന്ന കോട്ടയത്തെ കോളേജിലേക്ക് മടങ്ങിയത്. അജയകുമാർ (56 ), ലിനി (48 ) എന്നിവരാണ് മരിച്ചത്. കോഴിക്കോട് എൻഐടിയിലെ സിവിൽ എൻജിനീയറിങ് വിഭാഗം ടെക്നീഷ്യനാണ് അജയകുമാർ. തൊട്ടടുത്ത ക്വാർട്ടേഴ്സിലെ താമസക്കാരാണ് പൊലീസിലും അഗ്നിശമന സേനയിലും വിവരം അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

Popular this week