CrimeKeralaNews

പ്രണയിച്ച് വിവാഹം കഴിച്ച് രണ്ടര വര്‍ഷത്തിന് ശേഷം വീട്ടില്‍ സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാനെത്തിയ ദമ്പതികളെ മര്‍ദ്ദിച്ചതായി പരാതി; സംഭവം കോട്ടയത്ത്

കോട്ടയം: പ്രണയ വിവാഹിതരായി രണ്ടര വര്‍ഷത്തിന് ശേഷം വീട്ടില്‍ സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാനെത്തിയ ദമ്പതിമാര്‍ക്ക് ദുരഭിമാനത്തിന്റെ പേരില്‍ മര്‍ദ്ദനമേറ്റതായി പരാതി. കോട്ടയം വൈക്കത്താണ് സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാന്‍ വീട്ടിലേക്ക് തിരികെ എത്തിയ യുവതിയ്ക്കും ഭര്‍ത്താവിനും മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.

വ്യത്യസ്ത ജാതിയില്‍പെട്ട ശങ്കര നാരായണനും അതുല്യയും രണ്ടര വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ജോലി സംബന്ധമായ ആവശ്യത്തിന് സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാന്‍ ഭര്‍ത്താവിനേയും സുഹൃത്തിനേയും കൂട്ടി അതുല്യ കഴിഞ്ഞ ദിവസം വീട്ടിലെത്തി. ഈ സമയം അച്ഛനും മറ്റു ബന്ധുക്കളും ചേര്‍ന്ന് ഇവരെ മര്‍ദ്ദിച്ചുവെന്നാണ് പരാതി.

ആറുമാസം പ്രായമുള്ള കുഞ്ഞിനും ഉപദ്രവം ഏറ്റതായി പരാതിയില്‍ പറയുന്നു. താലിമാല വീട്ടുകാര്‍ പൊട്ടിച്ചതായും വൈക്കം പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ തിരിച്ചാണ് ആക്രമണമുണ്ടായത് എന്ന് പെണ്‍വീട്ടുകാര്‍ പ്രതികരിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker