തൃശൂര്‍:നടനും തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി ലൂര്‍ദ് പള്ളിയില്‍ സമര്‍പ്പിച്ച കിരീടത്തില്‍ എത്ര സ്വര്‍ണ്ണമുണ്ടെന്ന് അറിയണമെന്ന് തൃശൂര്‍ കോര്‍പ്പറേഷനിലെ കോര്‍ഗ്രസ് കൗണ്‍സിലര്‍. ലൂര്‍ദ് ഇടവകാ പ്രതിനിധി യോഗതത്തിലാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ലീല വര്‍ഗീസ് ഈ ആവശ്യം ഉന്നയിച്ചത്. സ്വര്‍ണക്കിരീടം എന്ന പേരില്‍ ചെമ്പില്‍ സ്വര്‍ണ്ണം പൂശി നല്‍കിയെന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണിത്.
”ലൂര്‍ദ് മാതാവിനു എത്രയോ പവന്റെ സ്വര്‍ണക്കിരീടം കിട്ടിയതായി അറിഞ്ഞു. ചെമ്പില്‍ സ്വര്‍ണം പൂശിയതായാണ് ഇടവകയില്‍ വരുന്ന പൊതുജനങ്ങള്‍ പറഞ്ഞറിയാന്‍ കഴിഞ്ഞത്. ഈ സാഹചര്യത്തില്‍ കിരീടം എത്ര പവനാണെന്നറിയാന്‍ പൊതുജനങ്ങള്‍ക്കു താല്‍പര്യമുണ്ടെന്ന് അച്ചനെ അറിയിച്ചിട്ടുണ്ട്.”- ലീല വര്‍ഗീസ് പറഞ്ഞു.
കഴിഞ്ഞ പെരുന്നാളിന് ലൂര്‍ദ് പള്ളിയില്‍ എത്തിയപ്പോള്‍ സുരേഷ് ഗോപി മാതാവിന് സ്വര്‍ണ്ണകിരീടം സമര്‍പ്പിക്കാമെന്ന് നേര്‍ച്ച നല്‍കുകയായിരുന്നു. തുടര്‍ന്നാണ് മകളുടെ വിവാഹത്തോട് അനുബന്ധിച്ച് അദ്ദേഹം സ്വര്‍ണ്ണകിരീടം സമര്‍പ്പിച്ചത്. കിരീടം സമര്‍പ്പിക്കാന്‍ ലൂര്‍ദ് പള്ളിയില്‍ സുരേഷ് ഗോപിയോടൊപ്പം ഭാര്യയും മകളും തൃശൂരിലെ മറ്റു ബിജെപി നേതാക്കളും എത്തിയിരുന്നു.
സ്വര്‍ണ്ണക്കിരീടം സമര്‍പ്പിക്കാനെത്തിയ സുരേഷ് ഗോപിയെയും സംഘത്തെയും പള്ളി വികാരി നേരിട്ടെത്തി സ്വീകരിച്ച് പള്ളിക്കുള്ളിലേക്ക് ആനയിക്കുകയായിരുന്നു. തുടര്‍ന്ന് സുരേഷ് ഗോപി മാതാവിന്റെ തിരുരൂപത്തിന് മുന്നില്‍ സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനാ ചടങ്ങിനു ശേഷം സുരേഷ് ഗോപി താന്‍ കൊണ്ടുവന്ന സ്വര്‍ണ്ണ കിരീടം വികാരിക്ക് കൈമാറി. വികാരി കിരീടം മാതാവിന്റെ തിരുരൂപത്തിന് മുന്നില്‍ നിന്ന് കിരീടം ഏറ്റുവാങ്ങി. തുടര്‍ന്ന് സുരേഷ് ഗോപി മകള്‍ക്കും ഭാര്യക്കുമൊപ്പം ആ കിരീടം മാതാവിന്റെ തലയില്‍ അണിയിക്കുകയായിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥി ഇനി താൻ അല്ലെങ്കിൽ പോലും പ്രചരണത്തിന് ഇറങ്ങുമെന്ന് സുരേഷ് ഗോപി. ഗുരുവായൂരിൽ പ്രസാദമൂട്ടിൽ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയിപ്പിച്ച് വിടണേയെന്ന് തൃശൂരിലെ ജനങ്ങളോട് അഭ്യര്‍ഥിച്ച് സുരേഷ് ഗോപി. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിയുടെ 195 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തുവന്നതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് തന്നെ തള്ളിക്കളയാനോ ഒഴിവാക്കാനോ കഴിയില്ലെന്ന ആത്മ വിശ്വാസമുണ്ടെന്നും ജയിപ്പിച്ചു വിട്ടാല്‍ എന്തു ചെയ്യും എന്നതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും എല്ലാം ചെയ്തുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പന്ത്രണ്ടു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ബിജെപി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, വി.മുരളീധരന്‍, അനില്‍ ആന്റണി, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ പ്രമുഖര്‍ മത്സരരംഗത്തുണ്ട്.
ബിജെപി പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന തൃശൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ് സുരേഷ് ഗോപി. ഒരു മാസത്തിനിടെ രണ്ടു തവണ പ്രധാനമന്ത്രി തൃശൂര്‍ സന്ദര്‍ശിച്ചതോടെ മണ്ഡലം ദേശീയ ശ്രദ്ധ നേടിയിരുന്നു.