നഗരസഭ ജീവനക്കാരന്‍ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: നഗരസഭ ജീവനക്കാരനെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ നഗരസഭയിലെ ശുചീകരണവിഭാഗം ജീവനക്കാരനായ ബി. അജയകുമാറിനെയാണ് കടയ്ക്കാവൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ചുതെങ്ങ് സ്വദേശിയായ ഇയാള്‍ ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്നുവെന്ന് പറയപ്പെടുന്നു.

അഞ്ചുതെങ്ങിലെ വസ്തുക്കള്‍ വിറ്റശേഷം കടയ്ക്കാവൂര്‍ റെയില്‍വേസ്റ്റേഷന് സമീപത്തെ ഒരു ലോഡ്ജിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. രണ്ട് ദിവസമായി റൂം അടച്ചിട്ട നിലയിലായിരുന്നു. ഇന്ന് രാവിലെയോടെ റൂമില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ ലോഡ്ജ് അധികൃതര്‍ നടത്തിയ തിരച്ചിലിലാണ് അജയകുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോഡ്ജുകാര്‍ അറിയിച്ചതനുസരിച്ച് കടയ്ക്കാവൂര്‍ പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News