കൊറോണ വൈറസ് അടുത്ത പത്ത് വര്‍ഷവും ഭൂമിയില്‍ തുടരും; ബയോഎന്‍ടെക് സി.ഇ.ഒ

ലണ്ടന്‍: കൊറോണ വൈറസ് അടുത്ത പത്ത് വര്‍ഷമെങ്കിലും ഭൂമിയില്‍ തുടരുമെന്ന് ബയോഎന്‍ടെക് സിഇഒ ഉഗുര്‍ സാഹിന്‍. ആറ് ആഴ്ചയ്ക്കുള്ളില്‍ പുതിയ വൈറസ് വേരിയന്റിനായി വാക്‌സീന്‍ ക്രമീകരിക്കാമെന്നും സാഹിന്‍ പറഞ്ഞു.

ഒരു വെര്‍ച്വല്‍ മീറ്റിലാണ് സാഹിന്‍ വൈറസ് സമയപരിധിയെക്കുറിച്ച് ഇത്തരമൊരു പ്രതികരണം നടത്തിയത്. ബ്രിട്ടനിലെ കൊവിഡ് -19 ന്റെ പുതിയ വേരിയന്റ് വാക്സീനുകളുടെ ഫലപ്രാപ്തിയെ ബാധിക്കില്ലെന്നും സാഹിന്‍ പറഞ്ഞു.

മറ്റൊരു പുതിയ വേരിയന്റ് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാരുമായി ബന്ധപ്പെട്ടതാണെന്നും ഇതുവരെ രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News