HealthNews

ഐസ്‌ക്രീമിലും കൊറോണ വൈറസ് സാന്നിദ്ധ്യം; കമ്പനിയുടെ ഉത്പന്നങ്ങള്‍ സീല്‍ ചെയ്തു

ബീജിങ്ങ്: ചൈനയില്‍ ഐസ്‌ക്രീമില്‍ കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. വടക്കന്‍ ചൈനയില്‍ ഐസ്‌ക്രീമിന്റെ ചില സാമ്പിളുകളിലാണ് കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. കൊറോണ വൈറസ് പരിശോധനയ്ക്കായി ടിയാന്‍ജിന്‍ ഡാകിയോഡാവോ എന്ന കമ്പനി തങ്ങളുടെ ഉത്പന്നത്തിന്റെ മൂന്ന് സാമ്പിളുകള്‍ മുന്‍സിപ്പല്‍ സെന്ററിലേക്ക് അയയ്ക്കുകയായിരുന്നു. അയച്ച മൂന്ന് സാമ്പിളുകളിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു.

തുടര്‍ന്ന് ടിയാന്‍ജിന്‍ എന്ന ഭക്ഷണ കമ്പനിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. നിലവില്‍ കമ്പനിയുടെ എല്ലാ ഉത്പന്നങ്ങളും താത്ക്കാലികമായി സീല്‍ ചെയ്തിരിക്കുകയാണ്.

ഐസ്‌ക്രീമിന്റ ബാച്ചുകള്‍ നിര്‍മ്മിക്കാന്‍ കമ്പനി ഒന്നിലധികം അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചതായും, അവയില്‍ ചിലത് മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പാല്‍പ്പൊടി ന്യൂസിലാന്‍ഡില്‍ നിന്നാണ് കമ്പനി ഇറക്കുമതി ചെയ്തത്. വീ പൗഡര്‍ ഉക്രൈയിനില്‍ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു.

സാമ്പിളുകളില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ കമ്പനിയുടെ 1600 ഓളം ജീവനക്കാരെ നിരീക്ഷണത്തിലാക്കിയതായി കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇവരില്‍ 700 പേര്‍ ഇതിനകം കൊവിഡ് നെഗറ്റീവ് ആണ്. മറ്റ് ജീവനക്കാരില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. ആശങ്കപ്പെടേണ്ടതില്ലന്ന് രോഗവാഹകനായ ഒരു വ്യക്തിയില്‍ നിന്നാവും വൈറസ് ബാധ ഉണ്ടായതെന്നും ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button