28.3 C
Kottayam
Sunday, May 5, 2024

കോറോണ വൈറസ് പകരുന്നത് കോഴികളില്‍ നിന്ന്! സത്യാവസ്ഥ ഇതാണ്

Must read

ബംഗളൂരു: കൊറോണ വൈറസ് പകരുന്നത് ബ്രോയിലര്‍ കോഴികളില്‍ നിന്നാണെന്ന പ്രചാരണം വ്യാജം. രോഗബാധയുള്ളതെന്ന് തോന്നിപ്പിക്കുന്ന കോഴികളുടെ ചിത്രങ്ങള്‍ സഹിതം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. ചൈനയില്‍ രോഗബാധയുള്ള 18,000 കോഴികളെ കൊന്നുവെന്ന വാര്‍ത്തക്ക് പിന്നാലെയാണ് പ്രചാരണം. ‘ബംഗളുരുവില്‍ കോഴികളില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നു. അതിനാല്‍ എല്ലാവരും കോഴിയിറച്ചി കഴിക്കുന്നത് ഒഴിവാക്കുക. എല്ലാവരിലേക്കും ഈ സന്ദേശം പ്രചരിപ്പിക്കുക.’- സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ ഒന്നാണിത്.

എന്നാല്‍, ഇതെല്ലാം വ്യാജ പ്രചാരണങ്ങളാണ്. കോഴികളില്‍ നിന്നാണ് കൊറോണ വൈറസ് മനുഷ്യരിലേക്ക് പകരുന്നത് എന്നതിന് ഇതുവരെ സ്ഥിരീകരണമില്ല. മാത്രമല്ല, ഏതുതരം കോഴികളുടെ ഇറച്ചിയും ശരിയായ രീതിയില്‍ പാചകം ചെയ്ത് കഴിക്കുന്നതില്‍ ഒരു പ്രശ്നവുമില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വ്യാജ പ്രചരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് ലോകാരോഗ്യ സംഘടനയടക്കം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ചൈനയില്‍ രോഗബാധയുള്ള 18,000 കോഴികളെ നശിപ്പിച്ചെന്ന വാര്‍ത്ത ശരിയാണ്. പക്ഷേ അവയെ ബാധിച്ചത് കൊറോണ വൈറസ് അല്ല. ഹുനാന്‍ പ്രവിശ്യയില്‍ കോഴികളില്‍ എച്ച്5എന്‍1 പക്ഷിപ്പനി പടര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് 18,000 കോഴികളെ കൊന്നു നശിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week