ചൈനയില്‍ നിന്ന് ഇന്ത്യയിലെത്തിയ ഡോക്ടര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു
ജയ്പുര്‍: ചൈനയില്‍നിന്നും രാജസ്ഥാനിലെ ജയ്പുരിലെത്തിയ ഡോക്ടര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇയാളെ ജയ്പുരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ഐസൊലേഷന്‍ വാര്‍ഡിലാണ് ഡോക്ടര്‍. ചൈനയില്‍നിന്ന് കേരളത്തിലെത്തിയ 288 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ ഏഴ് പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ചൈനയില്‍നിന്ന് ഞായറാഴ്ച 109 പേര്‍ സംസ്ഥാനത്ത് തിരികെ എത്തിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 80 ആയി. മൂവായിരത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൊറോണ വൈറസ് മൂലം രോഗബാധിതരായവര്‍ക്ക് പുറമെ ലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കിലും മറ്റുള്ളവരിലേക്ക് രോഗം പടരാന്‍ സാധ്യതയുണ്ടെന്നാണ് ചൈനീസ് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇതാണ് പുതിയ കൊറോണ വൈറസും പഴയ വൈറസും തമ്മിലുള്ള പ്രധാന വ്യത്യാസമെന്നും ചൈനീസ് ആരോഗ്യമന്ത്രി വ്യക്തമാക്കി.