KeralaNewsRECENT POSTS
മനുഷ്യമഹാ ശൃഖലയില്‍ യു.ഡി.എഫ് അണികള്‍ പങ്കെടുത്തത് ഗൗരവത്തോടെ പരിശോധിക്കുമെന്ന് കെ. മുരളീധരന്‍
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യമഹാശൃംഖലയില്‍ യുഡിഎഫ് അണികള്‍ പങ്കെടുത്തത് ഗൗരവത്തോടെ പരിശോധിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. നേതാക്കള്‍ ഇക്കാര്യം ഗൗരവത്തോടെ കാണുകയും പരിശോധിക്കുകയും വേണമെന്നും മുരളീധരന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവുമായി താന്‍ ഇക്കാര്യം സംസാരിച്ചതായി മുരളീധരന്‍ പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ യുഡിഎഫ് സമരം ശക്തമാക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.
ഇന്നത്തെ കെപിസിസി യോഗത്തിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ല. മുന്‍ പ്രസിഡന്റിനെ വിളിക്കണോ എന്ന് തീരുമാനിക്കുന്നത് കെപിസിസി പ്രസിഡന്റാണ്. അദ്ദേഹത്തിന്റെ വിവേചന അധികാരത്തില്‍ താന്‍ ഇടപെടുന്നില്ല. പുതിയ ഭാരവാഹികളെ ചുമതലയേല്‍പ്പിക്കിനാണ് ഇന്നത്തെ യോഗം വിളിച്ചിരിക്കുന്നത് എന്നാണ് മനസിലാക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News