തിരുവനന്തപുരം: സംസ്ഥാനം കൊറോണ ആശങ്കയില്‍ നിന്ന് അകലുന്നുവെന്ന ആശ്വാസങ്ങള്ക്കിടെ സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍, തൃശ്ശൂര്‍ സ്വദേശികള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
തൃശൂര്‍ സ്വദേശി എത്തിയത് ഖത്തറില്‍ നിന്നും കണ്ണൂര്‍ സ്വദേശി ദുബായില്‍ നിന്നുമാണ് എത്തിയത്. തിരുവനന്തപുരത്ത് ഒരാളുടെ അന്തിമ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.ഇന്ന് പുതുതായി 65 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 900 പേര് പുതുതായി നിരീക്ഷണത്തില്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News