FeaturedHome-bannerKeralaNews

കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും ഒരു പരിപാടിപോലും അനാരോഗ്യവും അസുഖവും മൂലം ഒഴിവാക്കാത്ത മാതാ അമൃതാനന്ദമയി കോവിഡില്‍ മുന്‍കരുതലെടുത്തതെന്തുകൊണ്ട്,വിശദീകരണവുമായി മഠം

കൊച്ചി: കോവിഡ് 19 ന്റെ പശ്ചത്താലത്തില്‍ ഭക്തര്‍ക്ക് ദര്‍ശം നല്‍കുന്നത് അവസാനിപ്പിച്ചതില്‍ വിശദീകരണവുമായി മാതാ അമൃതാനന്ദമയി.മരണത്തെ ഭയമില്ലെങ്കിലും അധികാരികളുടെ വാക്കുകള്‍ മാനിച്ചാണ് മുന്‍കരുതല്‍ സ്വകീരിയ്ക്കുന്നതെന്ന് അമൃതാനന്ദമയിയുടെ കുറിപ്പില്‍ വ്യക്തമാക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ

മക്കളേ, കൊറോണ വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍, ലോകമെമ്പാടുമുള്ള ആളുകള്‍ വളരെയധികം ഭയവും ഉത്കണ്ഠയും ആശയക്കുഴപ്പവും അനുഭവിക്കുന്നു. എല്ലാവരും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും ഈ സാഹചര്യത്തെ മറികടക്കാനായി കൂട്ടായി പരിശ്രമിക്കുകയും അങ്ങനെ ഈ വിഷമകരമായ സമയത്തെ നേരിടുകയും ചെയ്യണം.

ഈ സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന ആരോഗ്യ വകുപ്പുകളില്‍ നിന്ന് ആശ്രമത്തിന് നിര്‍ദ്ദശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആശ്രമം പാലിക്കേണ്ട മുന്‍കരുതലുകളും പ്രതിരോധ നടപടികളും അവര്‍ വിശദമായി നിര്‍ദ്ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മക്കള്‍ എല്ലാവരും സാഹചര്യത്തിന്റെ തീവ്രത മനസ്സിലാക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും വേണം. നമ്മുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയ അശ്രദ്ധ പോലും വിനാശകരമായിരിക്കും. അത് മക്കള്‍ക്കെല്ലാവര്‍ക്കും മനസ്സിലാകുമെന്ന് അമ്മ പ്രതീക്ഷിക്കുന്നു.

അമ്മയെ സംബന്ധിച്ചിടത്തോളം അമ്മ മരണമടക്കമുള്ള ഒന്നിനെയും ഭയപ്പെടുന്നില്ല. അമ്മയുടെ ഒരേയൊരു ആഗ്രഹം അവസാന ശ്വാസം വരെയും മക്കളെ ആശ്ലേഷിക്കുകയും,മക്കള്‍ക്ക് സാന്ത്വനവും ആശ്വാസവും നല്‍കുകയും വേണം എന്നതാണ്. ശാരീരികമായ അസ്വകര്യം മൂലമോ സാഹചര്യങ്ങളെക്കുറിച്ചുള്ള ഭയം മൂലമോ ഏതെങ്കിലും ദുരന്തം അല്ലെങ്കില്‍ പകര്‍ച്ചവ്യാധി എന്നിവ കാരണമോ കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും അമ്മ ഒരൊറ്റ പരിപാടി പോലും ഒഴിവാക്കിയിട്ടില്ല. എന്നിരുന്നാലും, ഈ മഹാമാരിയെക്കുറിച്ച് ലോകം മുഴുവന്‍ ഭയപ്പെടുമ്പോള്‍ അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ട ഉത്തരവാദിത്തം അമ്മയ്ക്കുണ്ട്.

ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ നിന്ന് ഒളിച്ചോടാതെ ധൈര്യത്തോടെ അവയെ അഭിമുഖീകരിക്കാന്‍ ആദ്ധ്യാത്മികതയും വേദാന്തവും നമ്മെ പഠിപ്പിക്കുന്നു. എന്നിരുന്നാലും, നിലവിലെ സാഹചര്യത്തില്‍ ഞങ്ങള്‍ അത് പ്രായോഗികമാണോ? നിങ്ങളുടെ വീടിന് പുറത്ത് ഒരു തീവ്രവാദി കാത്തിരിക്കുന്നു എന്ന് കരുതുക. നിങ്ങള്‍ വാതില്‍ തുറന്ന് പുറത്തുവരുന്ന ആ നിമിഷം, അവന്‍ നിങ്ങളെ ആക്രമിക്കും. ഈ വൈറസിന്റെ അവസ്ഥയും സമാനമാണ്. നിലവിലെ സാഹചര്യത്തില്‍, നമ്മുക്ക് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുകയും ഈശ്വരകൃപയ്ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

വിദേശത്ത് നിന്ന് ഭാരതത്തിലേക്ക് വരുന്നവര്‍, ഭാരതത്തില്‍ നിന്ന് പുറത്തു പോകുന്നവര്‍, രാജ്യത്തിനകത്ത് യാത്ര ചെയ്യുന്നവര്‍ എന്നിവരും ശുപാര്‍ശ ചെയ്യുതിരിക്കുന്ന മുന്‍കരുതലുകള്‍ പാലിക്കുകയും വളരെ ശ്രദ്ധാലുക്കളായിരിക്കുകയും വേണം. ഒരു വിമാനത്തില്‍ യാത്ര ചെയ്യുന്ന നൂറുകണക്കിന് ആളുകളില്‍ ഒരാള്‍ക്ക് വൈറസ് ഉണ്ടെങ്കില്‍, അത് മറ്റ് യാത്രക്കാരിലേക്കും വ്യാപിച്ചേക്കാം. അതിനാല്‍, രാജ്യത്ത് വരുമ്പോഴും പൊതുവായി യാത്ര ചെയ്യുമ്പോഴും ദയവായി വളരെയധികം ശ്രദ്ധിക്കുക.

മനുഷ്യന്‍ പ്രകൃതിയോട് ചെയ്ത സ്വാര്‍ത്ഥമായ കാര്യങ്ങള്‍ ഇപ്പോള്‍ ഇത്തരം പകര്‍ച്ചവ്യാധികളുടെ രൂപത്തില്‍ തിരിച്ചെത്തുകയാണ്. ഇതുപോലെയുള്ള മഹാമാരികളും പ്രകൃതിദുരന്തങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് 2002 ല്‍ തന്നെ അമ്മ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. അപ്പോഴാണ് അമ്മ ഓം ലോകാ സമാസ്ത സുഖിനോ ഭവന്തു (”ഓം” ലോകത്തെ എല്ലാ ജീവജാലങ്ങള്‍ക്കും ശാന്തിയും സമാധാനവും ഉണ്ടാകട്ടെ) എന്ന് ജപിക്കണമെന്നു നിര്‍ദേശിച്ചത്. ലോകമെമ്പാടുമുള്ള അമ്മയുടെ മക്കളോട് ദിവസേന ഇത് ചൊല്ലാന്‍ പ്രേരിപ്പിച്ചു. 2020 ല്‍ ഇത്തരം ചില ബുദ്ധിമുട്ടുകള്‍ വരുമെന്ന് അമ്മയ്ക്ക് തോന്നിയതിനാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ലോകശാന്തിക്കായി ”വെള്ള പുഷ്പങ്ങളുടെ ധ്യാനം” (ആകാശത്തുനിന്നും ഭൂമിയിലെ സകല ജീവരാശിക്കുമേല്‍ ശാന്തിയുടെയും സമാധാനത്തിന്റെയും വെള്ള പുഷ്പങ്ങള്‍ വീഴുന്നതായി സങ്കല്പിച്ചുള്ള ധ്യാനം) ആവിഷ്‌കരിക്കുകയും ഏവരെയും അത് ചെയ്യാന്‍ പ്രയരിപ്പിക്കുകയും ചെയ്തു.

അതിനാല്‍ നമ്മുടെ ഹൃദയംഗമമായ പ്രാര്‍ത്ഥനകള്‍ പരമാത്മാവില്‍ സമര്‍പ്പിക്കുകയും അവിടുത്തെ കൃപക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യാം. അങ്ങനെ മനുഷ്യരാശി നേരിട്ടുകൊണ്ടിരിക്കുന്ന ഈ പ്രയാസകരമായ സാഹചര്യത്തെ അതിജീവിക്കാന്‍ നമുക്ക് കഴിയട്ടെ. ഈ സാഹചര്യം മറികടക്കാന്‍ കൃപ അനുഗ്രഹിക്കട്ടെ.

നമുക്ക് ഈശ്വരനോട് ഹൃദയംഗമമായി പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുകയും കൃപയ്ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യാം. ഈ വിധത്തില്‍, മനുഷ്യന്‍ അഭിമുഖീകരിക്കുന്ന ഈ പ്രയാസകരമായ സാഹചര്യത്തെ അതിജീവിക്കാന്‍ നമുക്ക് കഴിയട്ടെ. കൃപയോടെ, നിലവിലെ സാഹചര്യം ഉടന്‍ കടന്നുപോകട്ടെ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button