24 C
Kottayam
Thursday, June 4, 2026

കൊറോണ വൈറസ്; എത്ര പേര്‍ മരിക്കുമെന്നും എന്ന് ലോകം വിടുമെന്നും പ്രവചനവുമായി കലിയുഗ ജോത്സ്യന്‍(വീഡിയോ)

Must read

ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനം കൊറോണ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു കഴിഞ്ഞു. ശക്തമായ സുരക്ഷാ മുന്‍കരുതലുകളാണ് ആരോഗ്യവകുപ്പ് ഈ അവസരത്തില്‍ കൈക്കൊണ്ടിരിക്കുന്നത്. ഇതിനിടെ കൊറോണ വൈറസ് ഏതൊക്കെ രാജ്യങ്ങളില്‍ നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കും, എന്ന് ഈ ലോകം വിട്ടു പോകും എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കലിയുഗ ജോത്സ്യന്‍ എന്ന് സ്വയം വിളിക്കുന്ന ഡോ. സന്തോഷ് നായര്‍. നിപ്പ വൈറസിന്റെ ഉത്ഭവവും വ്യാപനവും താന്‍ മുമ്പ് പ്രവചിച്ചതാണെന്നും ഇയാള്‍ അവകാശപ്പെടുന്നുണ്ട്.

കൊറോണ വൈറസ് ഇന്ത്യയ്ക്കകത്ത് കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കില്ലെന്നാണ് ജോത്സ്യന്‍ പറയുന്നത്. ഈ വൈറസ് ബസ് 10 ഡിഗ്രിക്കും 30 ഡിഗ്രിക്ക് ഇടയിലാണ് വസിക്കുന്നതെന്നും പ്രചരണം നടത്തുന്നുണ്ട്. ഒരിക്കലും ഭയപ്പെടരുതെന്നും ഭയപ്പെട്ടാല്‍ ശരീരത്തിന് പ്രതിരോധ ശേഷി കുറയുന്നു അദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്. ഗള്‍ഫു രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഭയപ്പെടേണ്ട ആവശ്യമില്ലെന്നാണ് ജ്യോത്സ്യന്‍ പറയുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ചൂട് കൂടുതലായതിനാല്‍ കൊറോണ വൈറസ് ഇവിടെയും ഭയപ്പെടുത്തില്ല. തണുപ്പു രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ മാത്രം കൊറോണാ വൈറസിനെ ഭയന്നാല്‍ മതിയെന്ന വാദവും ജോത്സ്യന്‍ ഉയര്‍ത്തുന്നുണ്ട്.

ടി പി സെന്‍കുമാര്‍ പറയുന്നതുപോലെ ആരോഗ്യവിദഗ്ധര്‍ക്കുപോലും അറിവില്ലാത്ത കാര്യങ്ങളാണ് ജോത്സ്യന്‍ പറയുന്നതെങ്കിലും അതിന് ആധികാരികതയ്ക്കായി സര്‍ക്കാറിനെയും ഇദ്ദേഹം കൂട്ടുപിടിക്കുന്നുണ്ട്. ഭയപ്പെടാതെ ഭരണകൂട സംവിധാനങ്ങളില്‍ നിന്നും ആരോഗ്യവകുപ്പില്‍ നിന്നുമൊക്കെ ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കഴിഞ്ഞാല്‍ മതിയെന്നും ജോത്സ്യന്‍ പറയുന്നു.

2020 ഏപ്രില്‍ അവസാനത്തോടെ കൂടി കൊറോണ വൈറസ് ഈ ലോകം വിട്ടു പോകുമെന്നും അദ്ദേഹം പറയുന്നു . നിപ്പാ വൈറസിന്റെ വരവും പോക്കും താന്‍ കൃത്യമായി പ്രവചിച്ചതാണെന്നും അക്കാര്യം അണുകിട തെറ്റിയിട്ടില്ലെന്നും ജോത്സ്യന്‍ പറയുന്നുണ്ട്. കൊറോണ ബാധിച്ച് ലോകത്ത് 6000 പേര്‍ക്കകത്തുമാത്രമേ മരിക്കുള്ളുവെന്നും ഇദ്ദേഹം പ്രവചിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week