നെടുമ്പാശേരിയില്‍ പിടിയിലായ കൊറോണ ബാധിതനായ യു.കെ പൗരന്‍ സഞ്ചരിച്ച വഴികള്‍ പുറത്ത് വിട്ട് ഇടുക്കി ജില്ലാ ഭരണകൂടം

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ കൊറോണ ബാധിതന്‍ സഞ്ചരിച്ച പ്രദേശങ്ങളുടെ വിവരം പുറത്തുവിട്ട് ഇടുക്കി ജില്ലാ കളക്ടര്‍. ഏഴാം തിയതിയാണ് കൊറോണ സ്ഥിരീകരിച്ച യു.കെ പൗരനടങ്ങുന്ന 19 അംഗ സംഘം മൂന്നാറിലെത്തിയത്. മൂന്നാര്‍ ടീ കൗണ്ടിയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവര്‍ പത്താം തീയതി മുതല്‍ നിരീക്ഷണത്തിലായിരുന്നു.

രേഗബാധിതര്‍ കൊച്ചിയില്‍ തങ്ങിയിട്ടുണ്ട്. ഇവര്‍ ചെറുതുരുത്തിയിലും അതിരപ്പള്ളിയിലും പോയിട്ടുണ്ട്. മാര്‍ച്ച് 6ന് കൊച്ചി കാസിനോ ഹോട്ടലില്‍ ഇവര്‍ തങ്ങിയിട്ടുണ്ട്. യുകെ പൗരനും ഭാര്യയും റിസോര്‍ട്ടില്‍ നിന്ന് കടന്നതില്‍ റിസോര്‍ട്ട് അധികൃതരുടെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചുവെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തി.

ജില്ലാ ഭരണകൂടത്തിന് പിഴവ് സംഭവിച്ചു. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ ഇയാളെ സെക്യൂരിറ്റി ചെക്കിനിടെയാണ് തടഞ്ഞത്. തുടര്‍ന്ന് ഇയാളെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇയാള്‍ ഇവിടെ ഐസൊലേഷനിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News