തിരുവനന്തപുരം: കൊറോണ റിപ്പോര്‍ട്ടിംഗിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ ജില്ലയിലെ ആശുപത്രികളില്‍ പോകരുതെന്ന് ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന് അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ ഫോണില്‍ വിളിക്കുന്നത് കഴിവതും ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ പ്രതിരോധ നടപടികളുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ അവധി എടുക്കരുതെന്ന് ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന് നിര്‍ദ്ദേശിച്ചു. ഉദ്യോഗസ്ഥര്‍ ഔദ്യോഗിക ചുമതലയുള്ള സ്ഥലങ്ങള്‍ വിട്ട് പോകാനും പാടില്ലെന്ന് കളക്ടര്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News