തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തുള്ള മലപ്പുറം സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 127 ആയി.
വ്യാഴാഴ്ച സംസ്ഥാനത്ത് 19 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കണ്ണൂരില്‍ ഒന്‍പതും, കാസര്‍ഗോട്ടും മലപ്പുറത്തും മൂന്നു പേര്‍ക്ക് വീതവും, തൃശൂരില്‍ രണ്ടു പേര്‍ക്കും, ഇടുക്കിയിലും വയനാട്ടിലും ഓരോരുത്തര്ക്കുമായിരുന്നു വൈറസ് സ്ഥിരീകരിക്കപ്പെട്ടത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News